SignIn
Kerala Kaumudi Online
Saturday, 24 October 2026 12.42 AM IST

എ.ഐ വിപണിയിൽ ചൈനീസ് സ്ട്രൈക്ക്

deepseek

ആഗോള ടെക്ക് കമ്പനികളെ വിറപ്പിച്ച് ഡീപ്‌സീക്ക് എ.ഐ

കൊച്ചി: ചൈനയിലെ സ്‌റ്റാർട്ടപ്പായ ഡീപ്‌സീക്ക് അവതരിപ്പിച്ച പുതിയ എ.ഐ പ്ളാറ്റ്‌ഫോം ടെക്ക് കമ്പനികൾക്ക് ഭീഷണി സൃഷ്‌ടിച്ച് ആഗോള വിപണികൾ കീഴടക്കുന്നു. ജനുവരി ആദ്യം വിപണിയിലെത്തിയ ഡീപ്‌സീക്ക് ചെറിയ സമയത്തിനുള്ളിൽ പല രാജ്യങ്ങളിലും ഗൂഗിൾ പ്ളേസ്‌റ്റോറിൽ ഓപ്പൺ എ.ഐയുടെ ചാറ്റ് ജിപിടിയെ മറികടന്നതോടെയാണ് ലോകമൊട്ടാകെയുള്ള നിക്ഷേപകർ ആശങ്കയിലായത്. നിർമ്മിത ബുദ്ധിയിലെ ചൈനയുടെ കരുത്ത് വ്യക്തമാക്കുന്ന ഡീപ്പ്സീക്ക് ഓപ്പൺ എൻഡഡ് ലാർജ് ലാംഗ്വേജ് മോഡലാണ്. ഈ മേഖലയിലെ അമേരിക്കയുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യുന്ന ഡീപ്‌സീക്ക്, അഡ്വാൻസ്ഡ് ചിപ്പ് സാങ്കേതികവിദ്യയിൽ ചൈനയുടെ മുന്നേറ്റത്തിന് തടയിടാനുള്ള ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങളെ നിഷ്പ്രഭമാക്കുന്നതാണ്. ചാറ്റ്ജിപിടി, ജെമിനി എന്നിവയ്ക്കൊപ്പം പ്രവർത്തന മികവുണ്ടെങ്കിലും മുടക്കുമുതൽ കുറവാണെന്നതാണ് ഡീപ്പ്സീക്കിന് വിപണിയിൽ പ്രിയം വർദ്ധിപ്പിക്കുന്നത്. ഉയർന്ന കംപ്യൂട്ടിംഗ് പവറുള്ള എ.ഐ മോഡലുകൾ വികസിപ്പിക്കുന്നതിന് വലിയ ചെലവ് വേണ്ടിവരുമെന്ന അവകാശവാദങ്ങൾ നിഷ്‌പ്രഭമാക്കിയാണ് ഡീപ്‌സീക്ക് സൗജന്യമായി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്. പരിശീലനത്തിനായി എൻവിഡിയയുടെ എച്ച് 800 ചിപ്പുകൾ ഉപയോഗിച്ച ഡീപ്‌സീക്ക് വികസിപ്പിക്കാൻ 60 ലക്ഷം ഡോളർ മാത്രമാണ് ചെലവായത്. ഗൂഗിളും മെറ്റയും ഓപ്പൺ എ.ഐയും ഓരോ വർഷവും അപ്‌ഡേഷന് ചെലവാക്കുന്ന തുക ഇതിലധികമാണ്.

തകർന്നടിഞ്ഞ് ടെക്ക് ഓഹരികൾ

ചൈനയുടെ ഡീപ്പ്സീക്ക് എ.ഐക്ക് ഉപഭോക്താക്കൾ ഏറിയതോടെ ആഗോള വിപണികളിൽ പ്രമുഖ ടെക്ക് കമ്പനികളുടെ ഓഹരി വിലയിൽ കനത്ത തകർച്ചയുണ്ടായി. നാസ്ദാക്ക്100 ഓഹരി ഫ്യൂച്ചേഴ്‌സ് നാല് ശതമാനം ഇടിഞ്ഞു. പ്രമുഖ ചിപ്പ് നിർമ്മാതാക്കളായ എൻവിഡിയയുടെ ഓഹരികൾ വ്യാപാരം തുടങ്ങുന്നതിന് മുൻപ് പത്ത് ശതമാനം കുറഞ്ഞു. ചിപ്പ് ഘടക ഭാഗ നിർമ്മാതാക്കളായ എ.എസ്.എം.എല്ലിന്റെ ഓഹരി വില പത്ത് ശതമാനം വരെ നഷ്‌ടത്തിലാണ് യൂറോനെക്‌സ്‌റ്റ് വിപണിയിൽ വ്യാപാരം നടത്തിയത്. ടെസ്‌ല, ആമസോൺ, മെറ്റ എന്നിവയുടെ ഓഹരി വിലയിലും രണ്ട് ശതമാനത്തിലധികം ഇടിവുണ്ടായി.

എന്താണ് ഡീപ്പ്സീക്ക്

ഓപ്പൺ എ.ഐയുടെ ചാറ്റ് ജിപിടി, ഗൂഗിളിന്റെ ജെമിനി തുടങ്ങിയ നിർമ്മിത ബുദ്ധി പ്ളാറ്റ്ഫോമുകളോട് മത്സരിക്കാൻ ചൈനയിലെ ഒരു സ്‌റ്റാർട്ടപ്പ് പുറത്തിറക്കിയ പുതിയ ചാറ്റ്‌ബോട്ടാണ് ഡീപ്പ്സീക്ക്. ചൈനയിലെ പ്രമുഖ ഹെഡ്‌ജ് ഫണ്ടായ ഹൈ ഫ്ളയറിന്റെ മേധാവി ലിയാംഗ് വെൻഫെംഗ് സ്ഥാപിച്ച ഡീപ്പ്സീക്ക് ജനുവരി ആദ്യമാണ് പുതിയ എ.ഐ പ്ളാറ്റഫോം വിപണിയിലെത്തിച്ചത്.

ചാ​റ്റ്ജി​പി​ടി​ക്കെ​തി​രെ​ ​ഇ​ന്ത്യ​ൻ​ ​മാ​ദ്ധ്യ​മ​ങ്ങൾ

നി​ർ​മ്മി​ത​ ​ബു​ദ്ധി​ ​പ്ളാ​റ്റ്‌​ഫോ​മാ​യ​ ​ചാ​റ്റ്ജി​പി​ടി​ ​പ​ക​ർ​പ്പ​വ​കാ​ശ​ ​നി​യ​മ​ങ്ങ​ൾ​ ​ലം​ഘി​ച്ചെ​ന്ന് ​ആ​രോ​പി​ച്ച് ​ഇ​ന്ത്യ​യി​ലെ​ ​വി​വി​ധ​ ​മാ​ദ്ധ്യ​മ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ആ​ഗോ​ള​ ​ടെ​ക്ക് ​ക​മ്പ​നി​യാ​യ​ ​ഓ​പ്പ​ൺ​ ​എ.​ഐ​ക്കെ​തി​രെ​ ​നി​യ​മ​ ​ന​ട​പ​ടി​ക​ൾ​ ​ആ​രം​ഭി​ച്ചു.​ ​ഗൗ​തം​ ​അ​ദാ​നി​യു​ടെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​എ​ൻ.​ഡി.​ടി.​വി,​ ​അം​ബാ​നി​യു​ടെ​ ​നെ​റ്റ്‌​വ​ർ​ക്ക്18,​ ​ഹി​ന്ദു​സ്ഥാ​ൻ​ ​ടൈം​സ്,​ ​ഇ​ന്ത്യ​ൻ​ ​എ​ക്‌​സ്‌​പ്ര​സ് ​തു​ട​ങ്ങി​യ​ ​മാ​ദ്ധ്യ​മ​ ​സ്ഥാ​പ​ന​ങ്ങ​ളാ​ണ് ​ചാ​റ്റ് ​ജി​പി​ടി​ക്കെ​തി​രെ​ ​കോ​ട​തി​യെ​ ​സ​മീ​പി​ച്ച​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360