SignIn
Kerala Kaumudi Online
Saturday, 24 October 2026 12.41 AM IST

ഓഹരി നിക്ഷേപകർ കണ്ണീർ കടലിൽ

share

നിലയില്ലാ കയത്തിൽ ഓഹരി വിപണികൾ

കൊച്ചി: വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ആഗോള, ആഭ്യന്തര രംഗത്തെ സാമ്പത്തിക അനിശ്ചിതത്വങ്ങളും ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്നലെ കനത്ത തകർച്ച സൃഷ്‌ടിച്ചു. ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള പാദത്തിൽ പ്രമുഖ കമ്പനികളുടെ പ്രവർത്തന മികവിനെ കുറിച്ചുള്ള ആശങ്കകളും ഡൊണാൾഡ് ട്രംപിന്റെ വ്യാപാര തീരുവ യുദ്ധവും ചൈനയുടെ പുതിയ എ.ഐ പ്ളാറ്റ്‌ഫോമായ ഡീപ്പ്സീക്കും നിക്ഷേപകരെ ആശങ്കയിലാക്കി. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് ഇന്നലെ 824.26 പോയിന്റ് ഇടിഞ്ഞ് 75,366.17ൽ എത്തി. ദേശീയ സൂചികയായ നിഫ്‌റ്റി 263.15 പോയിന്റ് നഷ്‌ടത്തോടെ 22,829.15ൽ അവസാനിച്ചു. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരി കളും തകർന്നടിഞ്ഞു.

വാഹന, ഭവന, ബാങ്കിംഗ്, എഫ്.എം.സി.ജി മേഖലകളിലെ ഓഹരികളാണ് ഇന്നലെ തകർച്ചയ്ക്ക് നേതൃത്വം നൽകിയത്. റിലയൻസ് ഇൻഡസ്ട്രീസ്, അദാനി ഗ്രൂപ്പ്, എച്ച്.സി.എൽ ടെക്ക്, ടെക്ക് മഹീന്ദ്ര, വിപ്രോ, ഹിണ്ടാൽകോ ഇൻഡസ്‌ട്രീസ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ കനത്ത വില്പന സമ്മർദ്ദം നേരിട്ടു.

ജനുവരിയിൽ ഇതുവരെ 67,000 കോടി രൂപയിലധികമാണ് വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിന്ന് പിൻവലിച്ചത്.

നിക്ഷേപ പ്രതീക്ഷ

അടുത്ത ദിവസം നടക്കുന്ന അമേരിക്കയിലെ ഫെഡറൽ റിസർവിന്റെ ധന അവലോകന നയവും ഫെബ്രവുരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്‌ജറ്റുമാണ് വിപണിയുടെ മുന്നോട്ടുള്ള നീക്കത്തെ സ്വാധീനിക്കുക. ഇത്തവണ അമേരിക്കയിൽ പലിശ കുറയാൻ സാദ്ധ്യതയില്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ബഡ്‌ജറ്റിൽ സാമ്പത്തിക വളർച്ചയ്ക്ക് ഉണർവേകുന്ന തരത്തിൽ ആദായ നികുതി നിരക്കുകളിൽ കുറവുണ്ടാകുമെന്നും നിക്ഷേപകർ പ്രതീക്ഷിക്കുന്നു.

നിക്ഷേപകരുടെ ആസ്‌തിയിലെ നഷ്‌ടം

9.5 ലക്ഷം കോടി രൂപ

​ ​ലാ​ഭം​ ​ഇ​ടി​യു​ന്നു

ഒ​ക്‌​ടോ​ബ​ർ​-​ഡി​സം​ബ​ർ​ ​കാ​ല​യ​ള​വി​ൽ​ ​പ്ര​മു​ഖ​ ​സ്റ്റീ​ൽ​ ​ഉ​ത്പാ​ദ​ക​രാ​യ​ ​ടാ​റ്റ​ ​സ്‌​റ്റീ​ലി​ന്റെ​ ​അ​റ്റാ​ദാ​യം​ 43​ ​ശ​ത​മാ​നം​ ​ഇ​ടി​ഞ്ഞ് 295​ ​കോ​ടി​ ​രൂ​പ​യി​ലെ​ത്തി.​ ​പൊ​തു​മേ​ഖ​ല​ ​എ​ണ്ണ​ ​ക​മ്പ​നി​യാ​യ​ ​ഇ​ന്ത്യ​ൻ​ ​ഓ​യി​ൽ​ ​കോ​ർ​പ്പ​റേ​ഷ​ന്റെ​ ​അ​റ്റാ​ദാ​യം​ 77​ ​ശ​ത​മാ​നം​ ​കു​റ​ഞ്ഞ് 2,115​ ​കോ​ടി​ ​രൂ​പ​യി​ലെ​ത്തി.​ ​കോ​ൾ​ ​ഇ​ന്ത്യ​യു​ടെ​ ​ലാ​ഭം​ 17​ ​ശ​ത​മാ​നം​ ​ഇ​ടി​ഞ്ഞ് 8,506​ ​കോ​ടി​ ​രൂ​പ​യി​ലെ​ത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360