SignIn
Kerala Kaumudi Online
Saturday, 24 October 2026 1.46 AM IST

വിപണിയിൽ പണലഭ്യത കൂട്ടാൻ റിസർവ് ബാങ്ക്

rbi

കൊച്ചി: വിപണിയിൽ പണലഭ്യത വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് റിസർവ് ബാങ്ക് 60,000 കോടി രൂപയുടെ കടപ്പത്രങ്ങൾ വിപണിയിൽ നിന്ന് വാങ്ങുന്നു. മൂന്ന് ഘട്ടങ്ങളിലായി സർക്കാർ കടപ്പത്രങ്ങൾ വാങ്ങാനും 50,000 കോടി രൂപയുടെ റിപ്പോ ഓക്ഷൻ നടത്താനുമാണ് റിസർവ് ബാങ്ക് ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ബാങ്കിംഗ് മേഖലയിലെ പണ ദൗർലഭ്യം ഒരു വർഷത്തിനിടെയിലെ ഉയർന്ന തലത്തിലെത്തിയതോടെയാണ് റിസർവ് ബാങ്ക് അടിയന്തര നടപടികൾ സ്വീകരിക്കുന്നത്. ഇതോടെ അടുത്ത മാസം നടക്കുന്ന ധന അവലോകന നയത്തിൽ റിസർവ് ബാങ്ക് പലിശ കുറയ്ക്കാൻ സാദ്ധ്യതയേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360