
കൊച്ചി: പ്രമുഖ സ്വകാര്യ മേഖല ബാങ്കായ യെസ് ബാങ്കിന്റെ ഡിസംബർ പാദത്തിലെ അറ്റാദായം മുൻവർഷം ഇതേകാലയളവിനെക്കാൾ 164.5 ശതമാനം വർദ്ധിച്ച് 612 കോടി രൂപയായി. രണ്ടാം പാദത്തെക്കാൾ 10.7 ശതമാനമാണ് വർദ്ധന. ബാങ്കിന്റെ പ്രവർത്തന ലാഭം മൂന്നാം പാദത്തിൽ 1,079 കോടി രൂപയായി. അറ്റ പലിശ വരുമാനം 10.2ശതമാനം ഉയർന്ന് 2,224 കോടി രൂപയിലെത്തി, മൊത്തം നിക്ഷേപങ്ങൾ 14.6ശതമാനം ഉയർന്നു. തുടർച്ചയായി ലാഭം നേടുന്ന അഞ്ചാം പാദമാണിതെന്ന് യെസ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പ്രശാന്ത് കുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |