SignIn
Kerala Kaumudi Online
Friday, 23 October 2026 11.33 PM IST

റബർ കർഷകർ നിരാശയിൽ, തേയിലയ്ക്ക് നേട്ടം

tea

കോട്ടയം: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിലെ റബർ കൃഷിയെ പാടെ തഴഞ്ഞു .വിലസ്ഥിരതാ ഫണ്ടിലേക്ക് 1000 കോടി കേന്ദ്ര വിഹിതം സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും പണം അനുവദിച്ചില്ല. സംസ്ഥാനം പ്രഖ്യാപിച്ച താങ്ങുവിലയായ 180 രൂപയും വിപണി വിലയുമായുള്ള വ്യത്യാസമായി കർഷകർക്ക് ലഭിക്കുന്ന സബസിഡി മാസങ്ങളായി കുടിശികയാണ്. കേന്ദ്ര ഫണ്ട് ലഭിക്കാത്തതിനാൽ ഈ പദ്ധതി താളം തെറ്റിയേക്കും. മുൻ വർഷത്തെ അപേക്ഷിച്ച് 12 കോടിയുടെ വിഹിത വർദ്ധന മാത്രമാണ് റബർബോർഡിന് ലഭിച്ചത്.

അതേസമയം വടക്കു കിഴക്കൻ മേഖലയിലെ കൃഷി വ്യാപനത്തിനായി 1000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. രണ്ടു ലക്ഷം ഹെക്ടറിൽ പുതിയ കൃഷി അവിടെയുണ്ടാകുന്നതിന്റെ ദോഷം കേരളത്തിനാണ്. വരും വർഷങ്ങളിൽ ഉത്പാദനവും ഉപഭോഗവും തമ്മിൽആറ് ലക്ഷം ടണ്ണിന്റെ കുറവുണ്ടാകുമെന്നാണ് വാണിജ്യമന്ത്രാലയത്തിന്റെ കണക്ക് .

അന്താരാഷ്ട്ര വില ഉയരുമ്പോഴും ആഭ്യന്തര വില താഴുകയാണ്. കിലോയ്ക്ക് 27 രൂപയുടെ വർദ്ധന രാജ്യാന്തര വിപണിയിൽ ഉണ്ടായിട്ടും വ്യാപാരി വില 184 രൂപയിലാണ്. റബർ ബോർഡ് വില 192 രൂപയാണ്.

കിഴക്കനേഷ്യൻ രാജ്യങ്ങളിൽ ഉത്പാദനം കുറഞ്ഞതാണ് വിദേശ വില ഉയരാൻ കാരണം. വേനലിൽ ടാപ്പിംഗ് കുറഞ്ഞു. ഇതിനിടെ വില കുറഞ്ഞ കോമ്പൗണ്ട് റബർ ഇറക്കുമതി ചെയ്ത് ആഭ്യന്തര വില ഇടിക്കാൻ ടയർ ലോബി ശ്രമം തുടങ്ങി. അഞ്ചു ശതമാനം ഇറക്കുമതി നികുതിയാണ് കോമ്പൗണ്ട് റബറിനുള്ളത്. ഇവിടെ വില ഉയരാതിരിക്കാൻ ഈ തന്ത്രമാകും വ്യവസായികൾ പയറ്റുക.

## റബറിന് മിനിമം വിലയെന്ന കർഷകരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചില്ല. റബർ കൃഷിയുടെ നിലനിൽപ്പിനും വളർച്ചയ്ക്കും പുതിയ പദ്ധതികൾ പ്രഖ്യാപിക്കാത്ത ബഡ്ജറ്റ് നിരാശാജനകമാണ്

ബാബുജോസഫ്

എൻ.സി.ആർ.പി.എസ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360