SignIn
Kerala Kaumudi Online
Saturday, 24 October 2026 12.42 AM IST

കേന്ദ്ര ബഡ്‌ജറ്റ്: പദ്ധതി പൂർത്തീകരണത്തിന് സംവിധാനമില്ല

pk

കൊച്ചി: പഞ്ചവത്സര പദ്ധതികളുടെയും പ്ലാനിംഗ് കമ്മീഷന്റെയും അഭാവം ഇന്ത്യയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് കൊച്ചിൻ സർവകലാശാല സെന്റർ ഫോർ ബഡ്‌ജറ്റ് സ്റ്റഡീസ് ഡയറക്‌ടർ ഡോ. പി. കെ സന്തോഷ്‌ കുമാർ പറഞ്ഞു. ബഡ്‌ജറ്റിൽ ഇത്തവണയും പുത്തൻ ദീർഘകാല പദ്ധതികളുടെ പരാമർശങ്ങൾ നിരവധിയാണ്. എന്നാൽ ഈ പദ്ധതികളുടെ വിജയകരമായ പൂർത്തികരണത്തിന് ആവശ്യമായ നിക്ഷേപങ്ങളും നീക്കിയിരിപ്പുകളും ഉണ്ടാകുന്നില്ല. ബഡ്‌ജറ്റിലെ പദ്ധതികൾ യു.എന്നിന്റെ സുസ്ഥിര വികസന രേഖയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്നതിലും ഉദാസീനത പ്രകടമാണ്. ആദായ നികുതിയിലെ മാറ്റങ്ങൾ ഇടത്തരക്കാർക്ക് നേട്ടമാകുമെന്ന് പറയുന്നുവെങ്കിലും വരുമാനത്തിലെ കുതിപ്പ് കണക്കിലെടുക്കുമ്പോൾ പ്രയോജനം കുറവാണ്. കേന്ദ്ര ധനക്കമ്മി എഫ്.ആർ.ബി.എം പരിധിയിലേക്ക് കൊണ്ടുവരുന്നത് നല്ലതാണെങ്കിലും ഈ നയം സംസ്ഥാനങ്ങളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കും. സംസ്ഥാനങ്ങൾ മൂലധന ചെലവിനായി കേന്ദ്രത്തിനെ കൂടുതൽ ആശ്രയിക്കേണ്ടി വരും. ഫെഡറൽ സംവിധാനത്തെ പ്രതികൂലമായി ബാധിക്കാൻ ഈ നയം സാഹചര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360