
ചെന്നൈ: കുമാരനാശാന്റെ കവിതകളിൽ ആത്മീയതയുണ്ടെന്നും ദൈവത്തിന്റെ കൈയൊപ്പുള്ള കവിയാണെന്നും ഗോവ ഗവർണർ പി എസ്. ശ്രീധരൻ പിള്ള പറഞ്ഞു. ആശാൻ സ്മാരക അസോസിയേഷൻ വജ്ര ജൂബിലി ആഘോഷം ചെന്നൈയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷന്റെ വജ്ര ജൂബിലി കോഫി ടേബിൾ ബുക്ക് ഗവർണർ പുറത്തിറക്കി. എഴുത്തുകാരനും കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വി.പി. ജോയ് മുഖ്യപ്രഭാഷണം നടത്തി. ആശാൻ സ്മാരക അസോസിയേഷൻ പ്രസിഡന്റ് ഡോ. സി.കെ. രവി അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജനറൽ സെക്ര ട്ടറി ശ്യാമള ജയപ്രകാശ്, വൈസ് പ്രസിഡന്റ് എ.വി. അനൂപ്, ജോയിന്റ് സെക്രട്ടറി ഡോ. ഗൗതം ബാബു, നിർവാഹക സമിതി അംഗം ഡോ. സി.ജി. രാജേന്ദ്ര ബാബു എന്നിവർപങ്കെടുത്തു.
1965- ൽ ആരംഭിച്ച ആശാൻ സ്മാരക അസോസിയേഷൻ തൊട്ടടുത്ത വർഷം ചെന്നൈയിലെ ആദ്യ സ്വകാര്യ സി.ബി.എസ്.ഇ. സ്കൂളുമായാണ് വിദ്യാഭ്യാസ രംഗത്തേക്ക് പ്രവേശിച്ചത്. നിലവിൽ ദന്തൽ കോളേജ്, എൻജിനിയറിംഗ് കോളേജ് അടക്കം ഏറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അസോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |