
കൊല്ലം: ഏപ്രിൽ മുതൽ രാജ്യമൊട്ടാകെ കുടുംബശ്രീ ഉത്പന്നങ്ങൾ ഓൺലൈനായി ലഭ്യമാക്കാൻ സംവിധാനമൊരുങ്ങുന്നു. കുടുംബശ്രീയുടെ ഇ-കൊമേഴ്സ് പോർട്ടലായ പോക്കറ്റ്മാർട്ടിൽ ഓർഡർ ചെയ്യുന്ന ഉത്പന്നങ്ങളുടെ വിതരണത്തിന് ദേശീയ തലത്തിലെ ലോജിസ്റ്റിക് കമ്പനിയുമായി ധാരണാപത്രം ഒപ്പ്‌വെക്കും
പോക്കറ്റ്മാർട്ട് നിലവിൽ ഓഫ് ലൈനായി ജി.പി.എസ് ലൊക്കേഷൻ ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ ആപ്പ് ഉപയോഗിക്കുന്ന സ്ഥലത്തിന്റെ നാല് കിലോമീറ്റർ ചുറ്റളവിലുള്ള ഉത്പന്നങ്ങൾ മാത്രമേ നിലവിൽ കാണാനാകൂ. ഓർഡർ ചെയ്യുമ്പോൾ നിർമ്മാതാക്കൾ നേരിട്ടെത്തിക്കും. നിലവിൽ 200 ഓളം ഉത്പന്നങ്ങളാണുള്ളത്. വിതരണം ദേശീയതലത്തിൽ വ്യാപിപ്പിക്കുന്നതോടെ ഉത്പന്നങ്ങളുടെ എണ്ണം 1200 കവിയും. ഇവയുടെ ചിത്രങ്ങളും വിശദാംശങ്ങളും ആപ്പിൽ ഉൾപ്പെടുത്തും.
ഉപഭോക്താക്കൾ ആപ്പിലൂടെ കൈമാറുന്ന പണം കുടുംബശ്രീയുടെ പോക്കറ്റ്മാർട്ടിന്റെ അക്കൗണ്ടിലെത്തും. ആഴ്ചതോറും കണക്ക് പരിശോധിച്ച് ഓരോ സംരംഭകർക്കുമുള്ള തുക കൈമാറും. ഒട്ടുമിക്ക ഇ- കൊമേഴ്സ് പോർട്ടലുകളിലും ഉത്പന്നങ്ങൾ ഉൾപ്പെടുത്താൻ സർവീസ് ചാർജ് നൽകണം. എന്നാൽ പോക്കറ്റ് മാർട്ടിന് സർവീസ് ചാർജ് ഉണ്ടാകില്ല. ലോജിസ്റ്റിക് പാർട്ണർക്ക് നൽകേണ്ട നിശ്ചിത തുക കരാറിൽ ഉറപ്പിക്കും.
കേരളമാകെ പോക്കറ്റ്മാർട്ട്
പോക്കറ്റ്മാർട്ട് ഓൺലൈനാകുന്നതോടെ സേവനം കേരളമാകെ
നിലവിൽ ആപ്പ് വഴി തിരുവനന്തപുരം അടക്കം പരിമിതമായ സ്ഥലങ്ങളിൽ മാത്രം
കെ ഫോർ കെയർ, ലഞ്ച് ബെൽ, ക്വിക്ക് സെർവ് തുടങ്ങിയവ കേരളമാകെ വ്യാപിപ്പിക്കും
ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, സൗന്ദര്യവർദ്ധക - ഫാൻസി ഉത്പന്നങ്ങൾ, കുടുംബശ്രീയുടെ മറ്റ് സേവനങ്ങൾ എന്നിവ ലഭിക്കും
ഓർഡർ ലഭിക്കുന്നതിന് പിന്നാലെ ലോജിസ്റ്റിക് കമ്പനി നിർമ്മാതാക്കൾക്ക് അടുത്തെത്തി ഉത്പന്നം ശേഖരിച്ച് വിതരണം ചെയ്യുന്ന കരാറിനാണ് ശ്രമം.
കുടുംബശ്രീ അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |