
കൊച്ചി : ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാതാക്കളായ പ്യൂർ ഇവി, ഫ്രാൻസിലെ ബി.ഇ എനർജിയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ഇലക്ട്രിക് മൊബിലിറ്റിയുടെ സുസ്ഥിരതയും ഡീകാർബണൈസേഷൻ ശ്രമങ്ങളും വർദ്ധിപ്പിച്ച് ഇന്ത്യൻ വിപണിയിൽ നൂതന ലിഥിയം-അയൺ ബാറ്ററി റീകണ്ടീഷനിംഗ് സാങ്കേതികവിദ്യ ഈ സഖ്യം കൊണ്ടുവരും. ബാറ്ററി റീകണ്ടീഷനിംഗിൽ ആഗോളതലത്തിൽ മുൻനിരയിലുള്ള ബി.ഇ എനർജി ഈ പങ്കാളിത്തത്തോടെ ഇന്ത്യയിൽ പ്രവർത്തനങ്ങൾ ആരംഭിക്കും. ഇന്ത്യയിലെ ലിഥിയം-അയൺ ബാറ്ററി റീകണ്ടീഷനിംഗ് രംഗത്തെ ആദ്യത്തെ കമ്പനിയാവുക എന്നതാണ് പങ്കാളിത്ത ലക്ഷ്യം. ആദ്യ ഫെസിലിറ്റി തെലങ്കാനയിലെ ഹൈദരാബാദിലെ കർമൻഘട്ട് ഐ.ഡി.എയിൽ 2026 സാമ്പത്തിക വർഷത്തിൽ ആരംഭിക്കും. ദീർഘകാലം നിലനില്ക്കുന്നതും മൂല്യവുമുള്ള ഇലക്ട്രിക് വാഹനങ്ങൾ സൃഷ്ടിക്കുകയെന്ന കമ്പനിയുടെ കാഴ്ചപാടിനോട് പൂർണ്ണമായി യോജിക്കുന്നതാണ് പുതിയ പങ്കാളിത്തമെന്ന് പ്യൂർ ഇ.വി സ്ഥാപകനും എംഡിയുമായ ഡോ. നിശാന്ത് ഡോംഗാരി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |