
ഡോ വി കെ വിജയകുമാർ
(ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്)
വെല്ലുവിളികൾ നിറഞ്ഞ കാലത്ത് ധീരമായ പ്രതികരണങ്ങളാണാവശ്യം. 2025ലെ സാമ്പത്തിക പശ്ചാത്തലം വെല്ലുവിളികൾ നിറഞ്ഞതാണ്. ആഗോള സാമ്പത്തിക രംഗം വ്യാപാര യുദ്ധത്തിന്റെ ഭീഷണിയിലാണ്. ആഭ്യന്തര വളർച്ചാ നിരക്ക് നാലു വർഷത്തെ താഴ്ന്ന നിലയിലാണ്. ഈ സാഹചര്യത്തിൽ അവസരത്തിനൊത്തുയർന്ന് സമ്പദ് വ്യവസ്ഥ നേരിടുന്ന വളർച്ചാ വേഗക്കുറവിന്റെ ഗൗരവതരമായ വെല്ലുവിളി അഭിമുഖീകരിക്കാൻ കെൽപുള്ള ധീരമായൊരു ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി നിർമ്മലാ സീതാരാമൻ അഭിനന്ദനം അർഹിക്കുന്നു. ധനപരമായ ജാഗ്രത കൈവിടാതെ തന്നെ ഇടത്തരക്കാർക്ക് ആവശ്യമായ ആശ്വാസം പകരാൻ മന്ത്രിക്കു കഴിഞ്ഞു.
സാമ്പത്തിക ഉത്തേജനവും നികുതിയിളവും
ഇപ്പോൾ സമ്പദ് വ്യവസ്ഥ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വളർച്ചാ നിരക്കിലെ ഇടിവാണ്. കോവിഡാനന്തരം 2022 സാമ്പത്തിക വർഷം 9.7 ശതമാനവും 2023 സാമ്പത്തിക വർഷം 7 ശതമാനവും 2024 സാമ്പത്തിക വർഷം 8.2 ശതമാനവും ആയിരുന്ന വളർച്ചാ നിരക്ക് 2025 സാമ്പത്തിക വർഷം 6.4 ശതമാനമായി കുറഞ്ഞേക്കും. ഈ വളർച്ചാ നിരക്ക് ലോകത്തിലെ വലിയ രാജ്യങ്ങളിലെ ഏറ്റവും മികച്ച വളർച്ചാ നിരക്കാണെങ്കിലും പ്രതീക്ഷിച്ചതിലും കുറവാണ്. വിലക്കയറ്റത്തിന്റെയും വാങ്ങൽ ശേഷി കുറഞ്ഞതിന്റെയും കെടുതികൾ അനുഭവിക്കുന്ന ഇടത്തരക്കാർ നികുതി ഇളവ് ആവശ്യപ്പെടുന്നുണ്ടായിരുന്നു.
വ്യക്തി ഗത ആദായ നികുതി കുറച്ചതിലൂടെ ധനമന്ത്രി ഒരു വെടിക്ക് രണ്ടു പക്ഷികളെയാണ് വീഴ്ത്തിയത്. 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർ (ശമ്പളക്കാർക്ക് 12.75 ലക്ഷം രൂപ) ആദായ നികുതി നൽകേണ്ടതില്ല എന്ന തീരുമാനം പ്രതീക്ഷിച്ചതിലും വലിയ ഇളവാണ്. എല്ലാ ആദായ നികുതി ദായകർക്കും ഇതിന്റെ ഗുണം ലഭിക്കും. ഈ നികുതിയിളവുകൾ ഇടത്തരക്കാരുടെ ചെലവാക്കൽ ശേഷി വർധിപ്പിക്കുകയും ഉപഭോഗം കൂട്ടുകയും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യും.
സാമ്പത്തിക അച്ചടക്കം
സാമ്പത്തിക അച്ചടക്കത്തിന്റെ കാര്യത്തിൽ നേടിയ വിജയമാണ് മോദി സർക്കാരിന്റെ ഒരു കാര്യമായ നേട്ടം. ധന കമ്മി 2021 സാമ്പത്തിക വർഷം കോവിഡ് കാലത്തെ 9.2 ശതമാനത്തിൽ നിന്ന് 4.8 ശതമാനമാക്കി കുറച്ചുകൊണ്ടുവരാൻ ധനമന്ത്രിക്കു കഴിഞ്ഞു. കൂടിയ തോതിലുള്ള ധനകമ്മിയും ഇതേത്തുടർന്നുള്ള കൂടിയ കടമെടുപ്പും കടം- ജിഡിപി അനുപാതം ഉയർന്ന നിലയിൽ എത്തിച്ച സ്ഥിതിക്ക് കമ്മി കുറച്ച് സാമ്പത്തിക അച്ചടക്കം പാലിക്കുക എന്നത് ഏറെ പ്രധാനമാണ്. 2026 സാമ്പത്തിക വർഷത്തേക്കുള്ള ധന കമ്മി ലക്ഷ്യം 4.4 ആക്കിയ നടപടി സാമ്പത്തിക അച്ചടക്കത്തിലുള്ള മോദി സർക്കാരിന്റെ പ്രതിബദ്ധതയാണ് വെളിപ്പെടുത്തുന്നത്. ബഡ്‌ജറ്റിലെ സാമ്പത്തിക ജാഗ്രത പണ നയ സമിതിയുടെ അടുത്ത യോഗത്തിൽ പലിശ ഇളവ് കൊണ്ടുവരാനുള്ള സാധ്യത വർധിപ്പിക്കുന്നു.
ആഭ്യന്തര വളർച്ചയിലുള്ള ശ്രദ്ധ
ആഗോള അനിശ്ചിതത്വങ്ങൾക്കിടയിൽ ആഭ്യന്തര ചാലകങ്ങളുപയോഗിച്ചു വളർച്ച ത്വരിതപ്പെടുത്താനാണ് ബഡ്‌ജറ്റ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കൃഷി, ഇടത്തരം, സൂക്ഷ്മ ചെറുകിട വ്യവസായങ്ങൾ, നിക്ഷേപം, കയറ്റുമതി എന്നിവയിലാണ് ശ്രദ്ധ. ഡിജിറ്റലൈസേഷനിലൂടെ വളർച്ച വർദ്ധിപ്പിക്കാനും അനാവശ്യമായ ഉദ്യോഗസ്ഥ ഇടപെടലുകളും സർക്കാർ നടപടിക്രമങ്ങൾ ലഘൂകരിക്കാനുള്ള ശ്രമവും പ്രകീർത്തിക്കേണ്ടതാണ്.
' ക്ലീൻടെക് മാനേജ്‌മെന്റ് '
ബഡ്‌ജറ്റിന്റെ പ്രത്യേകതകളിലൊന്ന് ' ക്ലീൻ ടെക് മാനേജ്‌മെന്റി' ലുള്ള ഊന്നലാണ്. സൗരോർജ്ജ പി.വി സെല്ലുകൾ, വൈദ്യുത വാഹന ബാറ്ററികൾ, മോട്ടോറുകൾ, കൺട്രോളുകൾ, ഇലക്ട്രോളൈസറുകൾ, വിന്റർ ടർബൈനുകൾ, കൂടിയ വോൾട്ടേജുള്ള പ്രസരണ ഉപകരണങ്ങൾ, ഗ്രിഡ് -സ്‌കെയിൽ ബാറ്റികൾ എന്നിവയിലൂടെ പരിസ്ഥിതി സംശുദ്ധമാക്കാനുള്ള ശ്രമവും ഇതിലുണ്ട്
.
തൊഴിലധിഷ്ഠിത വ്യവസായങ്ങൾക്കുള്ള ഊന്നൽ
തുകൽ, കളിപ്പാട്ട വ്യവസായങ്ങൾക്കു നൽകിയ ഊന്നൽ 22 ലക്ഷം തൊഴിലവസരങ്ങളാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയെ കളിപ്പാട്ട നിർമ്മാണത്തിന്റെ ആഗോള ഹബ്ബാക്കുമെന്ന ധനമന്ത്രിയുടെ പ്രസ്താവന , ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉൽപന്നങ്ങൾക്ക് നികുതി വർധിപ്പിക്കുമെന്ന പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയുടെ വെളിച്ചത്തിൽ കാണണം. ചൈനയുടെ കുത്തകയായ കളിപ്പാട്ടങ്ങൾക്കും മറ്റും ഇറക്കുമതി നികുതി ഏർപ്പെടുത്തുമ്പോൾ ഇന്ത്യയ്ക്ക് അവസരങ്ങളേറും.
ബഡ്‌ജറ്റിലെ റിസ്‌ക്
ബഡ്‌ജറ്റ് കണക്കുകളനുസരിച്ച് ആദായ നികുതിയിവിൽ നഷ്ടമാകുന്നത് ഒരു ലക്ഷം കോടി രൂപയാണ്. എന്നിട്ടും 2025 സാമ്പത്തിക വർഷത്തിലെ 22.37 ലക്ഷം കോടി രൂപ എന്ന പ്രത്യക്ഷ നികുതി വരുമാനത്തേക്കാൾ ഉയർന്ന തുകയായ 25.20 ലക്ഷം കോടി രൂപയാണ് പ്രത്യക്ഷ നികുതി വരുമാനമായി ലക്ഷ്യമിടുന്നത്. 2026 സാമ്പത്തിക വർഷത്തെ മൊത്തം നികുതി വരുമാനം 42.70 ലക്ഷം കോടി രൂപ എന്നാണ് കണക്കാക്കുന്നത്. ഇത് 2025 സാമ്പത്തിക വർഷത്തെ 38.53 ലക്ഷം കോടി രൂപയേക്കാൾ 11 ശതമാനം കൂടുതലാണ്. സാമ്പത്തിക വളർച്ചാ പ്രതീക്ഷയിലാണ് ധനമന്ത്രിയുടെ ചൂതാട്ടമെന്നു വ്യക്തം. എന്നാൽ, പ്രതീക്ഷിച്ച വളർച്ച നേടാനായില്ലെങ്കിൽ കമ്മി സൃഷ്ടിക്കുന്ന അന്തരം വർധിക്കും. വെല്ലുവിളികൾ നിറഞ്ഞ ഇന്നത്തെ സാഹചര്യത്തിൽ, ഈ റിസ്‌ക് എടുക്കുന്നതു തന്നെയാണ് അഭി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |