SignIn
Kerala Kaumudi Online
Saturday, 24 October 2026 1.45 AM IST

സ്വർണ വില പറക്കുന്നു

gold

പവൻ@62,480 രൂപ

കൊച്ചി: ആഗോള വിപണിയുടെ ചുവടുപിടിച്ച് സംസ്ഥാനത്ത് സ്വർണ വില പുതിയ റെക്കാഡ് ഉയരത്തിലെത്തി. പവൻ വില 840 രൂപ വർദ്ധിച്ച് 62,480 രൂപയിലെത്തി. ഗ്രാമിന് 105 രൂപ ഉയർന്ന് 7,810 രൂപയായി. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2,830 ഡോളർ വരെ ഉയർന്നതാണ് മുന്നേറ്റത്തിന് കാരണമായത്. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതും സ്വർണ വില ഉയരാൻ കാരണമായി. 24 കാരറ്റ് തങ്കക്കട്ടിയുടെ വില കിലോയ്ക്ക് 85 ലക്ഷം രൂപ കവിഞ്ഞു.

കാനഡ, മെക്സി‌ക്കോ, ചൈന എന്നീ രാജ്യങ്ങളിലെ ഉത്പന്നങ്ങൾക്ക് ഉയർന്ന തീരുവ ഏർപ്പെടുത്തിയതാണ് രാജ്യാന്തര വിപണിയിൽ വിലക്കുതിപ്പുണ്ടാക്കിയത്. ആഗോള സാമ്പത്തിക മേഖല തീരുവ യുദ്ധം ശക്തമായതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വൻകിട ഫണ്ടുകളും കേന്ദ്ര ബാങ്കുകളും സ്വർണം വാങ്ങിക്കൂട്ടുകയാണ്. നിലവിൽ ആഭരണമായി സ്വർണം വാങ്ങുന്നതിന് പവന് ജി.എസ്.ടിയും സെസും പണിക്കൂലിയുമടക്കം 68,000 രൂപയ്ക്കടുത്താകും.

രാജ്യാന്തര വില താഴ്ന്നു

ഇതിനിടെ കാനഡ, മെക്‌സിക്കോ എന്നിവയ്ക്കെതിരെയുള്ള നടപടികൾ ഇന്നലെ ട്രംപ് മരവിപ്പിച്ചതോടെ രാജ്യാന്തര വിപണിയിൽ വില 2,800 ഡോളറിലേക്ക് താഴ്ന്നു. ഇന്ന് ഇന്ത്യയിലും വില കുറയാനാണ് സാദ്ധ്യത.

വരും ദിവസങ്ങളിൽ സ്വർണ വിലയിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കാം. വ്യാപാര യുദ്ധവും ഡോളറിന്റെ കരുത്തും സ്വർണ വിപണിയെ ബാധിക്കും

അഡ്വ എസ്. അബ്‌ദുൽ നാസർ

ട്രഷറർ

ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360