
വിദേശ കൈക്കൂലി നിയമം ട്രംപ് മരവിപ്പിച്ചു
വാഷിംഗ്ടൺ: അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിക്ക് ആശ്വാസം പകർന്ന് വിദേശ കൈക്കൂലി നിയമത്തിലെ നടപടികൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മരവിപ്പിച്ചു. അമേരിക്കയിൽ ഓഫീസുള്ള കോർപ്പറേറ്റുകൾ വിദേശ രാജ്യങ്ങളിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നതിനെതിരെയുള്ള 1977ലെ അഴിമതി നിരോധന നിയമം ഉപയോഗിച്ചാണ് ഗൗതം അദാനി, അനന്തരവൻ സാഗർ അദാനി തുടങ്ങിയ ഏഴ് പേർക്കെതിരെ കേസെടുത്തത്. ട്രംപിന്റെ തീരുമാനം അദാനിക്കെതിരെയുള്ള നടപടികൾ ഒഴിവാകാൻ സഹായിച്ചേക്കും.
വിവിധ കരാറുകൾ സ്വന്തമാക്കാനായി 26.5 കോടി ഡോളർ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് അദാനി കൈക്കൂലിയായി നൽകിയെന്നാണ് ആരോപണം.
അമേരിക്കയുടെ ബിസിനസ് താത്പര്യം സംരക്ഷിക്കാനാണ് ഈ തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി. ഇത്തരം കേസുകളിലെ നടപടികൾ നിർത്തിവെക്കാനും പുതിയ മാർഗ നിർദ്ദേശങ്ങൾ തയാറാക്കാനും അറ്റോണി ജനറൽ പാം ബോണ്ടിനോട് നിർദേശിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളിലുള്ളവർക്ക് യു.എസിൽ ബിസിനസ് ചെയ്യാനുള്ള താൽപര്യം നഷ്ടമാകുമെന്നതാണ് ഈ നിയമമെന്നും ട്രംപ് വ്യക്തമാക്കി. അദാനിക്കെതിരെയുള്ള കുറ്റപത്രം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി ആറ് യു.എസ് കോൺഗ്രസ് അംഗങ്ങൾ അറ്റോർണി ജനറലിന് കത്ത് നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |