
തൃശൂർ: ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ 60 ാം സംസ്ഥാന സമ്മേളനം 'സൽക്കാർ 2025' 14, 15, 16 തീയതികളിൽ തൃശൂരിലെ ലുലു കൺവെൻഷൻ സെന്ററിൽ നടക്കും. ഹോട്ടൽ, റെസ്റ്റോറന്റ്, ലോഡ്ജ്, ബേക്കറി ഉടമകളായ അമ്പതിനായിരത്തിലേറെ അംഗങ്ങളുള്ള സംഘടനയിലെ 12,000ലധികം പ്രതിനിധികൾ വിവിധ സെഷനുകളിൽ പങ്കെടുക്കുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ കെ.രാജൻ, ഡോ.ആർ.ബിന്ദു, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ വിവിധ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും.
വെള്ളിയാഴ്ച രാവിലെ പത്തിന് എക്സ്പോ പി.ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രതിനിധി സമ്മേളനവും ഉച്ചയ്ക്ക് ശേഷം ജനറൽ കൗൺസിൽ യോഗവുമാണ്. ശനിയാഴ്ച രാവിലെ പത്തിന് രമേശ് ചെന്നിത്തല ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര, കല്യാൺ ഗ്രൂപ്പ് സാരഥികളായ ടി.എസ്.കല്യാണരാമൻ, ടി.എസ്.പട്ടാഭിരാമൻ, വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് ഇ.എസ്.ബിജു തുടങ്ങിയവർ പ്രസംഗിക്കും. വൈകിട്ട് നാലരയ്ക്ക് പൊതുസമ്മേളനം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ പത്തിന് സമാപനസമ്മേളനം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |