
കൊച്ചി: ജനുവരിയിൽ മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം 2.31 ശതമാനത്തിലേക്ക് താഴ്ന്നു. ഡിസംബറിലിത് 2.37 ശതമാനമായിരുന്നു. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയിൽ ഇക്കാലയളവിൽ 7.47 ശതമാനം വർദ്ധനയുണ്ടായി. പച്ചക്കറികളുടെ വില സൂചിക ഡിസംബറിലെ 28.65 ശതമാനത്തിൽ നിന്ന് 8.35 ശതമാനത്തിലേക്ക് കുത്തനെ താഴ്ന്നു. ധാന്യങ്ങളുടെ വിലയിൽ 7.33 ശതമാനമായി ഉയർന്നു. ജനുവരിയിൽ ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം 4.5 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |