
ന്യൂഡൽഹി: എസ്.ബി.ഐ മ്യൂച്വൽ ഫണ്ടുമായി ചേർന്ന് ജനകീയ മ്യൂച്വൽ ഫണ്ട് നിക്ഷേപ പദ്ധതി ആരംഭിച്ച് പേടിഎം. ഒരു നിശ്ചിത തുക ക്രമമായ കാലയളവിൽ നിക്ഷേപിക്കുന്ന(എസ്.ഐ. പി) ഈ പദ്ധതിക്ക് ജൻ നിവേഷ് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
യുവ പ്രൊഫഷണലുകളെയും മ്യൂച്വൽ ഫണ്ട് നിക്ഷേപ രംഗത്തെ തുടക്കക്കാരെയും ലക്ഷ്യമിട്ടുള്ള ജൻ നിവേഷിന്റെ നിക്ഷേപത്തുക 250 രൂപയാണ്. ഇത് പ്രതിദിനമോ പ്രതി വാരമോ പ്രതിമാസമോ ആകാം. സാമ്പത്തിക ഉൾപ്പെടുത്തലും സാധാരണക്കാരിൽ സമ്പാദ്യ ശീലവും സാദ്ധ്യമാക്കുക വഴി വികസിത് ഭാരത് എന്ന ലക്ഷ്യം യാഥാർഥ്യമാക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ പരിശ്രമങ്ങൾക്ക് കരുത്തേകുന്നതാണ് ജൻ നിവേഷ്. പേടിഎമ്മിന്റെ ബിസിനസ് പങ്കാളികളായ ചെറുകിട കച്ചവടക്കാരെ സാമ്പത്തികമായി ശാക്തീകരിക്കുക എന്ന ലക്ഷ്യവും ജൻ നിവേഷിന് പിന്നിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |