SignIn
Kerala Kaumudi Online
Friday, 23 October 2026 10.20 PM IST

സ്വ‍ർണം കുതിപ്പ് തുടരുന്നു

gold

കൊച്ചി: 64,​000 കടന്ന് സ്വർണവില കുതിക്കുന്നു. ഇന്നലെ 520 രൂപ വ‍ർദ്ധിച്ചതോടെ പവന് 64,​280 രൂപയായി. ഗ്രാമിന് 65 രൂപ വ‍ർദ്ധിച്ച് 8035 രൂപയായി. പുതുവ‍ർഷത്തിൽ സ്വർണത്തിന് വില കുതിച്ചുയരുകയാണ്. കഴിഞ്ഞമാസം 22നാണ് സ്വർണവില ആദ്യമായി 60,​000 കടന്ന് റെക്കാഡിട്ടത്. ദിവസങ്ങൾ കൊണ്ടുതന്നെ 4000 രൂപയുടെ വ്യത്യാസമുണ്ടായി. ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലി,​ ജി.എസ്.ടി ഉൾപ്പെടെ 70,​000 രൂപയിലേറെ നൽകേണ്ടി വരും. ഫെബ്രുവരി 11ന് രേഖപ്പെടുത്തിയ 64,​ 480 രൂപയാണ് ഇതുവരെയുള്ളതിൽ സ്വർണത്തിന്റെ റെക്കാഡ് വില.

കാരണം വിപണിയിലെ അനിശ്ചിതത്വം

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണവിലയിൽ കുതിപ്പുണ്ടാക്കുന്നത്. അമേരിക്കയിൽ ഡോണാൾഡ് ട്രംപ് സ്ഥാനമേറ്റതിന് പിന്നാലെ വിപണിയിലുണ്ടായ അനിശ്ചിതത്വത്തെ തുട‍ർന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ പ്രിയം കൂട്ടിയതാണ് പ്രധാന കാരണം. ചൈനയുടെ സാമ്പത്തിക തന്ത്രങ്ങൾ കൂടിയാകുമ്പോൾ സ്വർണത്തിന് ഇനിയും വില കൂടാനാണ് സാദ്ധ്യതയെന്ന് ഈ രംഗത്തെ വിദഗ്‌ദ്ധ‍ർ ചൂണ്ടിക്കാട്ടുന്നു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നികുതി നയം ആഗോള വ്യാപാര യുദ്ധത്തിന് വഴി വച്ചേക്കുമെന്ന ഭീതി

സുരക്ഷിത നിക്ഷേപമെന്ന നിലയിൽ രാജ്യങ്ങൾ സ്വ‍ർണത്തിൽ നിക്ഷേപം വ‍ർദ്ധിപ്പിക്കുന്നു

ഓഹരിവിപണയിലെ അനിശ്ചിതത്വം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360