SignIn
Kerala Kaumudi Online
Sunday, 27 September 2026 2.30 PM IST

ഇന്റർനെറ്റ് പങ്കാളിയായി കെ ഫോൺ

invest

കൊച്ചി: ഇൻവെസ്റ്റ് കേരളയുടെ ഔദ്യോഗിക ഇന്റർനെറ്റ് പങ്കാളിയായി കെ ഫോൺ. 21, 22 തീയതികളിൽ കൊച്ചിയിൽ നടക്കുന്ന ഉച്ചകോടിക്ക് ഇന്റർനെറ്റ് കണക്ടിവിറ്റി കെ ഫോൺ ഒരുക്കും. കെ ഫോൺ സേവനങ്ങൾ മനസിലാക്കാനും ആസ്വദിക്കാനും എക്സ്പീരിയൻസ് സോണും സ്ഥലത്തുണ്ടാകും. പുതിയ കെ ഫോൺ കണക്ഷനും ലഭ്യമാക്കും.

ഇൻവെസ്റ്റ് കേരളയുടെ ഔദ്യോഗിക ഇന്റർനെറ്റ് പങ്കാളിയാകുന്നതിൽ കെ ഫോണിന് അഭിമാനമുണ്ടെന്ന് പ്രിൻസിപ്പൽ സെക്രട്ടറിയും കെ ഫോൺ മാനേജിംഗ് ഡയറക്ടറുമായ ഡോ. സന്തോഷ് ബാബു പറഞ്ഞു. രാജ്യത്തിന് അഭിമാനമാകുന്ന തലത്തിലേക്ക് ഉയരുന്ന കെ ഫോണിന്റെ സേവനങ്ങൾ രാജ്യാന്തരതലത്തിലെത്തിക്കാൻ പരിപാടിയിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, KPHONE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360