
ചെന്നൈ: വിദ്യാഭ്യാസമേഖലയ്ക്ക് നൽ കിയ സംഭാവനകളും സാമൂഹി കപ്രവർത്തനങ്ങളും പരിഗണിച്ച് വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി (വി.ഐ .ടി.) സ്ഥാപകനും ചാൻസലറുമായ ഡോ. ജി. വിശ്വനാഥന് കൊൽക്കത്തയിലെ സെന്റ് സേവ്യേഴ്‌സ് സർവകലാശാല ഡി. ലിറ്റ് ബഹുമതി സമ്മാനിച്ചു.
കൊൽക്കത്തയിലെ ബിശ്വ ബംഗ്ല കൺവെൻഷൻ സെന്ററിൽനടന്ന ബിരുദദാനച്ചടങ്ങിൽ സെന്റ് സേവ്യേഴ്‌സ് ചാൻസലർ ഡോ. ജെയിംസ് ആർ ജെൻ ടെറ്റെ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചാൻസലർ ഡോ. ജോൺ ഫെലിക്‌സ് രാജ് ഡി. ലിറ്റ് സമ്മാനിച്ചു. മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഐ.പി. മുഖർജി ബിരുദദാന പ്രഭാഷണം നടത്തി. സെന്റ് സേവ്യേഴ്‌സിലെയും വി.ഐ.ടി.യിലെയും പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ഡോ. വിശ്വനാഥന് യു.എസ്.എ.യിലെ വെസ്റ്റ് വെർജീനിയ സർവകലാശാലയും ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയും ഓണററി ഡോക്ടറേറ്റ് നൽകിയിട്ടുണ്ട്. വി.ഐ.ടി. യിലെ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലെ ഏറ്റവും മികച്ച വിദ്യാർഥികൾക്ക് അടുത്ത വർഷം മുതൽ സ്വർണമെഡൽ സമ്മാനിക്കുമെന്ന് ഡോ. വിശ്വനാഥൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |