
തിരുവനന്തപുരം: മൂന്നാഴ്ച മുമ്പ് വിൽപ്പന ആരംഭിച്ച 10കോടിരൂപ സമ്മാനതുകയുള്ള സമ്മർ ബമ്പർ ലോട്ടറിക്ക് വിപണനകുതിപ്പ്. ആദ്യഘട്ടത്തിൽ വിൽപ്പനയ്ക്ക് എത്തിച്ച 24ലക്ഷം ടിക്കറ്റിൽ ഇന്നലെ വരെ 18,65,180 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. 250രൂപയാണ് ടിക്കറ്റ് വില. 4,46,640 ടിക്കറ്റുകളുടെ വിൽപ്പനയുമായി പാലക്കാട് ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 2,09,020 ടിക്കറ്റുകൾ വിറ്റ തൃശൂർ രണ്ടാമതും 1,96,660 ടിക്കറ്റുകൾ വിറ്റ് തിരുവനന്തപുരം മൂന്നാമതും എത്തി. രണ്ടാം സമ്മാനമായി എല്ലാ പരമ്പരകളിലുമായി 50 ലക്ഷം രൂപയും മൂന്നാം സമ്മാനം ഓരോ പരമ്പരയിലും രണ്ട് പേർക്ക് അഞ്ചു ലക്ഷം രൂപയും അവസാന അഞ്ചക്കത്തിന് ഒരു ലക്ഷം ലഭിക്കുന്ന നാലാം സമ്മാനവും നൽകുന്ന ആകർഷകമായ സമ്മാന ഘടനയാണ് ഇത്തവണ ഏർപ്പെടുത്തിയിട്ടുള്ളത്.
കൂടാതെ 5,000 ൽ തുടങ്ങി 500 രൂപയിൽ അവസാനിക്കുന്ന സമ്മാനങ്ങളുമുള്ള സമ്മർ ബമ്പർ ഭാഗ്യക്കുറി ഏപ്രിൽ രണ്ടിന് രണ്ടു മണിയ്ക്ക് നറുക്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |