SignIn
Kerala Kaumudi Online
Friday, 23 October 2026 6.49 PM IST

നിലതെറ്റി ഓഹരി വിപണി

market

അഞ്ചാം മാസവും നഷ്ടം തുടർന്ന് എഫ് ആൻഡ് ഒ സീരീസ്

കൊച്ചി: ആഗോള ധന മേഖലയിലെ അനിശ്ചിതത്വങ്ങളും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ഇന്ത്യൻ ഓഹരി വിപണിക്ക് കടുത്ത വെല്ലുവിളി സൃഷ്‌ടിക്കുന്നു. നിഫ്‌റ്റി 50 സൂചിക തുടർച്ചയായ അഞ്ചാം മാസത്തിലും നഷ്‌ത്തോടെയാണ് എഫ് ആൻഡ് ഒ സീരീസ് അവസാനിപ്പിച്ചത്. 29 വർഷത്തിനിടെ ആദ്യമായാണ് ഇത്രയും ദീർഘമായ കാലയളവിൽ നഷ്‌ടക്കച്ചവടം നടക്കുന്നത്. റെക്കാഡ് ഉയരത്തിൽ നിന്ന് പതിനഞ്ച് ശതമാനം ഇടിവാണ് പ്രധാന സൂചികകളിലുണ്ടായത്.

അമേരിക്കയിൽ മാന്ദ്യ ഭീഷണി ശക്തമായതോടെ ഐ.ടി ഉൾപ്പെടെയുള്ള കയറ്റുമതി അധിഷ്ഠിത കമ്പനികളുടെ ഓഹരികൾ കനത്ത വിൽപ്പന സമ്മർദ്ദം നേരിട്ടു. നടപ്പുവർഷം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഒരു ലക്ഷം കോടി രൂപയിലധികമാണ് ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ചത്.

ഡൊണാൾഡ് ട്രംപിന്റെ താരീഫ് യുദ്ധമാണ് വിപണിയിൽ തകർച്ചയ്ക്ക് തുടക്കമിട്ടത്. ഇന്ത്യയിലെ ഉത്പന്നങ്ങൾക്ക് ഉയർന്ന തീരുവ ഈടാക്കുമെന്ന പ്രഖ്യാപനമാണ് നിക്ഷേപകരെ മുൾമുനയിലാക്കിയത്. ഇതോടൊപ്പം ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ മുൻനിര ഇന്ത്യൻ കമ്പനികളുടെ പ്രവർത്തന ലാഭത്തിലും വിറ്റുവരവിലും പ്രതീക്ഷിച്ച വർദ്ധന നേടാതിരുന്നതും നിക്ഷേപകരുടെ പിന്മാറ്റത്തിന് വേഗത കൂട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360