
കൊച്ചി: അമേരിക്കയിൽ നാണയപ്പെരുപ്പം ഉയരുമെന്ന ആശങ്കയിൽ ഡോളർ ശക്തിയാർജിച്ചതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില താഴേക്ക് നീങ്ങുന്നു. ഇന്നലെ ആഗോള വിപണിയിൽ സ്വർണ വില ഔൺസിന് 33 ഡോളർ കുറഞ്ഞ് 2,883 ഡോളറിലെത്തി. കേരളത്തിൽ സ്വർണ വില പവന് 320 രൂപ കുറഞ്ഞ് 64,080 രൂപയിലെത്തി. ഗ്രാമിന്റെ വില 40 രൂപ താഴ്ന്ന് 8,010 രൂപയായി. രണ്ട് ദിവസത്തിനിടെ പവൻ വിലയിൽ 520 രൂപയുടെ ഇടിവുണ്ടായി. ഇന്ന് സ്വർണ വില 600 രൂപയിലധികം കുറവുണ്ടായേക്കും. ഫെബ്രുവരി 24ന് സ്വർണ വില ഔൺസിന് 2,954 ഡോളർ വരെയെത്തി റെക്കാഡിട്ടിരുന്നു.
ഈയാഴ്ച പുറത്ത് വരുന്ന നാണയപ്പെരുപ്പം കണക്കിലെടുത്താകും പലിശ നിരക്ക് കുറയ്ക്കുന്നതിൽ ഫെഡറൽ റിസർവ് തീരുമാനമെടുക്കുക. പലിശ കുറച്ചാൽ സ്വർണ വില വീണ്ടും താഴേക്ക് നീങ്ങുമെന്ന് അനലിസ്റ്റുകൾ പറയുന്നു.
കാനഡ, മെക്സികോ എന്നിവിടങ്ങളിലെ ഉത്പന്നങ്ങൾക്ക് 25 ശതമാനം താരിഫ് ഏർപ്പെടുത്തിയ തീരുമാനം ഏപ്രിൽ രണ്ടിന് പ്രാബല്യത്തിൽ വരുമെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതോടെ വ്യാപാര യുദ്ധ ആശങ്കകൾ കുറഞ്ഞതും സ്വർണ വില കുറയാൻ ഇടയാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |