SignIn
Kerala Kaumudi Online
Friday, 23 October 2026 2.26 PM IST

തുഹിൻ കാന്ത പാണ്ഡെ സെബി മേധാവി

thuhin

ന്യൂഡൽഹി: ഓഹരി വിപണിയിലെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയുടെ(സെബി) പുതിയ ചെയർമാനായി ധനകാര്യ സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെയെ മൂന്ന് വർഷത്തേക്ക് നിയമിച്ചു. തുഹിൻ കാന്ത തിങ്കളാഴ്ച ചുമതലയേൽക്കും. സെബിയുടെ നിലവിലെ മേധാവി മാധബി പുരി ബുച്ചിന്റെ കാലാവധി ഇന്ന് അവസാനിക്കും. 2022 മാർച്ച് രണ്ടിനാണ് സെബിയുടെ ആദ്യ വനിത അദ്ധ്യക്ഷയായി മാധബി പുരി പുച്ച് ചുമതലയേറ്റത്. 1987 ബാച്ച് ഒറീസ കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ തുഹിൻ കാന്ത പാണ്ഡെ നിലവിൽ കേന്ദ്ര റെവന്യു സെക്രട്ടറിയുടെയും ചുമതല വഹിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ(ഐ.പി.ഒ) പ്രമുഖ പൊതുമേഖല സ്ഥാപനമായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യയെ(എൽ.ഐ.സി) വിപണിയിൽ ലിസ്‌റ്റ് ചെയ്തത് തുഹിൻ കാന്ത ഓഹരി വിറ്റഴിക്കൽ വകുപ്പിന്റെ(ഡിപാം) സെക്രട്ടറിയായിരുന്ന കാലയളവിലാണ്.

വിവാദ കാലത്തിന് ശേഷം പടിയിറക്കം

സെബിയുടെ ഏറ്റവും പ്രായം കുറഞ്ഞ മേധാവിയെന്ന റെക്കാഡോടെ പ്രവർത്തനം തുടങ്ങിയ മാധബി പുരി ബുച്ച് ഹിണ്ടൻബർഗ് റിപ്പോർട്ടിനെ തുടർന്ന് വിവാദ നായികയായി. സ്വകാര്യ മേഖലയിൽ നിന്ന് സെബിയെ നയിക്കാൻ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയെന്നതും മാധബി പുരി പ്രത്യേകതയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360