SignIn
Kerala Kaumudi Online
Saturday, 24 October 2026 1.45 AM IST

ആവേശം ഒഴിഞ്ഞ് ഐ.പി.ഒ വിപണി

stock

കൊച്ചി: വിപണിയിൽ തിരുത്തൽ ശക്തമായതോടെ പ്രാരംഭ ഓഹരി വിൽപ്പന(ഐ.പി.ഒ) വിപണിയിൽ ആവേശം ഒഴിയുന്നു. മൂന്ന് ആഴ്ചയ്ക്കിടെ മെയിൻ ബോർഡിൽ പുതിയ കമ്പനികളൊന്നും ഐ.പി.ഒ വഴി ഓഹരികൾ ലിസ്‌റ്റ് ചെയ്തിട്ടില്ല. ജനുവരിയിൽ അഞ്ച് കമ്പനികളും ഫെബ്രുവരിയിൽ നാല് കമ്പനികളുമാണ് പ്രാരംഭ ഓഹരി വിൽപ്പന നടത്തിയത്. ഡിസംബറിൽ 16 കമ്പനികളുടെ ഓഹരികളാണ് എക്‌സ്ചേഞ്ചിൽ ലിസ്‌റ്റ് ചെയ്‌തത്. ഫെബ്രുവരി 14ന് നടന്ന ക്വാളിറ്റി പവർ ഇലക്ട്രിക്കൽ എക്യുപ്മെന്റിന്റെ ഐ.പി.ഒയ്ക്ക് ശേഷം പ്രധാന കമ്പനികളൊന്നും ഓഹരി വിൽപ്പനയ്ക്ക് തയ്യാറായിട്ടില്ല.

അതേസമയം വിപണിയിലെ പ്രതികൂല സാഹചര്യങ്ങൾ കണക്കിലെടുത്ത് മൂന്ന് കമ്പനികൾ ഐ.പി.ഒ നടപടികൾ പിൻവലിച്ചു. അഡ്‌വാൻസ്‌ഡ് സിസ്-ടെക്ക്, എസ്.എഫ്.സി എൻവയോൺമെന്റൽ ടെക്‌നോളജീസ്, വിനി കോർപ്പറേഷൻ എന്നിവയാണ് പ്രാരംഭ ഓഹരി വിൽപ്പനയിൽ നിന്ന് പിൻമാറിയത്.

കഴിഞ്ഞ വർഷം 91 കമ്പനികൾ പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ 1.6 ലക്ഷം കോടി രൂപ വിപണിയിൽ നിന്ന് സമാഹരിച്ചിരുന്നു. ചെറുകിട നിക്ഷേപകരുടെ മികച്ച പങ്കാളിത്തമാണ് കമ്പനികളെ ഓഹരി വിൽപ്പനയ്ക്ക് പ്രേരിപ്പിച്ചത്. അതേസമയം ഈയിടെ നടന്ന പ്രാരംഭ ഓഹരി വിൽപ്പനകളിൽ ചുരുക്കം കമ്പനികൾ മാത്രമാണ് നിക്ഷേപകർക്ക് നേട്ടം നൽകിയത്. ഭൂരിപക്ഷം ഐ.പി.ഒകളും നിലവിൽ ഇഷ്യു വിലയിലും ഏറെ നഷ്‌ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. യാഥാർത്ഥ്യ ബോധമില്ലാതെ ഓഹരി വില നിശ്ചയിച്ചതാണ് നിക്ഷേപകരെ നഷ്‌ടക്കയത്തിലാക്കിയതെന്ന് അനലിസ്‌റ്റുകൾ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360