SignIn
Kerala Kaumudi Online
Saturday, 24 October 2026 1.46 AM IST

സാംകോ മ്യൂച്വൽ ഫണ്ട് ലാർജ് ക്യാപ് എൻ.എഫ്.ഒ

samco-logo

കൊച്ചി: സാംകോ അസറ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ലാർജ് ക്യാപ് ഓഹരികളിൽ നിക്ഷേപം നടത്തുന്ന ഓപ്പൺ എൻഡഡ് ഇക്വിറ്റി പദ്ധതി സാംകോ ലാർജ് ക്യാപ് ഫണ്ടിന്റെ എൻ.എഫ്.ഒ അവതരിപ്പിച്ചു. എൻ.എഫ്.ഒ മാർച്ച് 19ന് അവസാനിക്കും. 100 മുൻനിര ലാർജ് ക്യാപ് കമ്പനികളിലെ വൈവിദ്ധ്യ നിക്ഷേപത്തിലൂടെ ദീർഘകാല നേട്ടം കൈവരിക്കുകയാണ് ഫണ്ടിന്റെ ലക്ഷ്യം. വിപണിയിലെ പ്രകടന സൂചികകളുടെ അടിസ്ഥാനത്തിൽ ഓഹരികൾ തിരഞ്ഞെടുക്കുന്ന സാംകോയുടെ സി.എ.ആർ.ഇ. മൊമന്റം സംവിധാനം പ്രയോജനപ്പെടുത്തുന്ന വിധത്തിലാണ് സാംകോ ലാർജ് ക്യാപ് ഫണ്ട് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ശക്തമായ കമ്പനികളിൽ കുറഞ്ഞത് 80 ശതമാനം ലാർജ് ക്യാപ് ഓഹരികളിൽ നിക്ഷേപം വകയിരുത്തുന്ന രീതിയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360