SignIn
Kerala Kaumudi Online
Saturday, 24 October 2026 1.46 AM IST

ലെക്സസ് ഇന്ത്യ എൽ.എക്സ് 500-ഡി ബുക്ക് ചെയ്യാം

lx-500d-urban

കൊച്ചി: ലെക്സസ് ഇന്ത്യയുടെ ഏറ്റവും പുതിയ മോഡൽ എൽ.എക്സ് 500-ഡി ബുക്കിംഗ് ആരംഭിച്ചു. കരുത്തും ആഡംബരവും ആധുനികതയും ഒത്തുചേരുന്ന ഈ മോഡൽ ഓൺറോഡ്- ഓഫ്റോഡ് യാത്രകൾക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്തതാണ്. അർബൻ, ഓവർട്രെയിൽ (പുതിയ ഗ്രേഡ്) എന്നിങ്ങനെ രണ്ട് ഗ്രേഡുകളിൽ ലഭ്യമായ മോഡലിൽ ഡ്രൈവർമാർക്കുള്ള സുരക്ഷയുൾപ്പെടെ ലെക്സസ് കണക്റ്റ് ടെക്നോളജി നൂതന ടെലിമാറ്റിക്സ് അധിക സുരക്ഷ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരട്ട ടർബോ സിസ്റ്റമുള്ള കരുത്തുറ്റ 3.3 ലിറ്റർ വി 6 ഡീസൽ എഞ്ചിൻ, പ്രത്യേകം രൂപകൽപ്പന ചെയ്ത ബ്ലാക്ക് റേഡിയേറ്റർ ഗ്രില്ലും മാറ്റ് ഗ്രേ അലുമിനിയം വീലുകളും, ഫോഗ് ലാമ്പ് കവർ, റൂഫ് റെയിലുകൾ, ഡോർ മോൾഡിംഗുകൾ, വീൽ ആർച്ച് മോൾഡിംഗുകൾ, ഡോർ ഹാൻഡിലുകൾ, ഔട്ട്ഡോർ മിററുകൾ തുടങ്ങിയ ഫീച്ചറുകൾ മോഡലിൽ ലഭ്യമാണ്. എൽ.എക്സ് 500 ഡി മൾട്ടിപാത്ത് വേ സമീപനത്തിനും മൊബിലിറ്റിയുടെ ഭാവി പുനർനിർമ്മിക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണെന്ന് ലെക്സസ് ഇന്ത്യ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തന്മയ് ഭട്ടാചാര്യ പറഞ്ഞു.. മെച്ചപ്പെട്ട സുരക്ഷയ്ക്കായി ലെക്സസ് സേഫ്റ്റി സിസ്റ്റം +3.0, മെച്ചപ്പെട്ട കണക്റ്റിവിറ്റിക്കായി പുതിയ ടെലിമാറ്റിക്സ് ഫീച്ചറുകളുള്ള ലെക്സസ് കണക്റ്റഡ് ടെക്നോളജി തുടങ്ങി നിരവധി പുതിയ ഫീച്ചറുകൾ അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സൗകര്യങ്ങൾ

മെച്ചപ്പെട്ട സുഖസൗകര്യങ്ങൾക്കായി സീറ്റ് മസാജറിൽ പുതിയ ബ്ലാഡർ അടിസ്ഥാന റിഫ്രഷ് സീറ്റ്, പാതകൾ മാറ്റുമ്പോൾ സുരക്ഷ പരിശോധിക്കുന്നതിന് ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് (ബി.എസ്.എം), ഓട്ടോമാറ്റിക് ഹൈ ബീം (എ.എച്ച്.ബി), അഡാപ്റ്റീവ് ഹൈ ബീം സിസ്റ്റം (എ.എച്ച്.എസ്) ലൈറ്റിംഗ് സൊല്യൂഷനുകൾ എന്നിവയും മോഡലുകളിൽ സജ്ജമാക്കിയിട്ടുണ്ട്.

എൽ.എക്സ് 500 ഡി അർബന്റെ രാജ്യത്തെ എക്സ്-ഷോറൂം വില മൂന്ന് കോടി രൂപ

എൽ.എക്സ് 500 ഡി ഓവർട്രെയിലിന്3.12 കോടി രൂപയാണ് വില

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360