SignIn
Kerala Kaumudi Online
Saturday, 24 October 2026 1.46 AM IST

എംജി കോമറ്റ് ബ്ലാക്ക്സ്റ്റോം എഡിഷൻ വിപണിയിൽ

comet

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാറായ എം.ജി കോമറ്റ് പുതിയ ബ്ലാക്ക്‌സ്റ്റോം എഡിഷൻ പുറത്തിറക്കി. കോമറ്റ് ഇ.വിയുടെ ഏറ്റവും ഉയർന്ന വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ബ്ലാക്ക്‌സ്റ്റോം എഡിഷൻ എം.ജി അവതരിപ്പിച്ചിരിക്കുന്നത്.

പൂർണമായും കറുപ്പ് നിറത്തിൽ പുറത്തിറക്കിയിരിക്കുന്ന ബ്ലാക്ക്‌സ്റ്റോം എഡിഷനിൽ ചുവപ്പ് ഇൻസർട്ടുകൾ നൽകിയിരിക്കുന്നത് വാഹനത്തിന്റെ പുതുമ വർദ്ധിപ്പിക്കുന്നു. സ്റ്റാറിനൈറ്റ് ബ്ലാക്ക് എന്ന നിറത്തിലാണ് കോമറ്റ് ലഭ്യമാകുന്നതെങ്കിലും ബ്ലാക്ക്‌സ്റ്റോം വേരിയന്റുകളുടെ ചുവന്ന ഡീറ്റെയ്‌ലിംഗ് ഈ എഡിഷനെ കൂടുതൽ മനോഹരമാക്കുന്നു. വാഹനത്തിന്റെ ബമ്പറിലും ഫോഗ് ലാമ്പിന് ചുറ്റിലും സ്‌ക്വിഡ് പ്ലേറ്റിലുമാണ് റെഡ് ഇൻസർട്ട് ചെയ്തിരിക്കുന്നത്. മുൻഭാഗത്തുള്ള എം.ജി ബാഡ്ജിംഗ് ചുവന്ന അക്ഷരത്തിലാണ്. വശങ്ങളിൽ വീൽ കവറിലും ക്ലാഡിംഗിലും ചുവപ്പ് അലങ്കാരമുണ്ട്. ചുവന്ന 'ബ്ലാക്ക്‌സ്റ്റോം' എംബ്രോയിഡറിയുള്ള ലെതറൈറ്റ് സീറ്റുകളും ഇന്റീരിയറിന് കറുത്ത തീമുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ബ്ലാക്ക്‌സ്റ്റോം എഡിഷന്റെ പവറും ഫീച്ചറുകളും സ്റ്റാൻഡേർഡ് കോമറ്റ് ഇ.വിക്ക് സമാനമാണ്. ഡ്യൂവൽ 10.25 ഇഞ്ച് സ്‌ക്രീൻ സജ്ജീകരണവും നാല് സ്പീക്കറുകളും ബ്ലാക്ക്‌സ്റ്റോമിന്റെ സവിശേഷതയാണ്. ഷെയറിംഗ് ഫംഗ്ഷനോടുകൂടിയ ഒരു ഡിജിറ്റൽ കീ ബ്ലാക്ക്‌സ്റ്റോം എഡിഷന്റെ പ്രത്യേകതയാണ്.

വില 7.8 ലക്ഷം മുതൽ

ബാറ്ററി സബ്‌സ്‌ക്രിപ്ഷൻ പദ്ധതി പ്രകാരം വാഹനത്തിന് 7.80 ലക്ഷം രൂപ (എക്‌സ് ഷോറൂം) വിലയും കിലോമീറ്ററിന് 2.50 രൂപ ബാറ്ററി വാടകയും വരും. 11.000 രൂപ അടച്ച് ഉപഭോക്താക്കൾക്ക് വാഹനം ബുക്ക് ചെയ്യാനുള്ള സൗകര്യം എം.ജി ഒരുക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360