
കൊച്ചി: വനിത ഉപഭോക്താക്കൾക്കായി മുത്തൂറ്റ് ഫിനാൻസ് 'ഡബിൾ മില്ലിഗ്രാം ലോയൽറ്റി സ്കീം' ആരംഭിച്ചു. ഇതിന്റെ ഭാഗമായി അർഹമായ ഇടപാടുകൾക്ക് ഗോൾഡ് മില്ലിഗ്രാം റിവാർഡ് പോയിന്റുകൾ നൽകും. ആസ്തി അധിഷ്ഠിത വായ്പയിലൂടെ സ്ത്രീകളെ ശാക്തീകരിക്കാനും സാമ്പത്തിക ഉൾപ്പെടുത്തലിനുംലക്ഷ്യമിടുന്ന പദ്ധതിയാണിത്.
പദ്ധതിയിലൂടെ ഓരോ ഗോൾഡ് മില്ലിഗ്രാം റിവാർഡ് പോയിന്റും ഒരു മില്ലിഗ്രാം 24 കാരറ്റ് സ്വർണമായി പരിണമിക്കും. ഡബിൾ മില്ലിഗ്രാം ലോയൽറ്റി സ്കീമിൽ വനിതാ ഉപഭോക്താക്കൾക്ക് അർഹമായ എല്ലാ ഇടപാടുകൾക്കും ഇരട്ട മില്ലിഗ്രാം സ്വർണം ലഭിക്കും. ഏറ്റവും കുറഞ്ഞത് 50,000 രൂപ മുൻകൂർ തുകയായോ 2,000 രൂപ പലിശ അടക്കുന്നതോ ആയ ഇടപാടുകൾക്കാണ് പദ്ധതി ബാധകം. കൂടാതെ പുതിയ ഉപഭോക്താക്കളെ കമ്പനിയിലേക്ക് നിർദ്ദേശിക്കുന്നതിന് 40 മില്ലിഗ്രാം സ്വർണം ലഭിക്കും. ഒരു ഉപഭോക്താവിന് 500 മില്ലിഗ്രാം പോയിന്റാകുമ്പോൾ ഈ പദ്ധതിയിൽ 0.5 ഗ്രാം 24 കാരറ്റ് സ്വർണം റിഡീം ചെയ്യാം.
വനിതകൾക്കുള്ള വായ്‌പ ഉറപ്പുവരുത്തി സംരംഭക സ്വപ്നങ്ങൾ, പ്രൊഫഷണൽ ലക്ഷ്യങ്ങൾ, സമഗ്രമായ സാമ്പത്തിക പുരോഗതി എന്നിവയെ പിന്തുണയ്ക്കുകയാണ് ലക്ഷ്യമെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |