ന്യൂഡൽഹി: പീസ് ബോണ്ടുമായി ബന്ധപ്പെട്ട് ഐസ പ്രസിഡന്റ് നേഹ ബോറ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. സമാധാനം നിലനിർത്താനായി 10000 രൂപയുടെ വ്യക്തിഗത ബോണ്ടും ആൾജാമ്യവും നൽകണമെന്ന് പൊലീസ് അയച്ച നോട്ടീസ് ചോദ്യം ചെയ്ത് നേഹ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരേ ഒക്ടോബർ 16ന് മാണ്ഡി ഹൗസിൽ നടന്ന പ്രതിഷേധത്തിനിടെയാണ് നേഹ ബോറയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് അന്വേഷണം പൂർത്തിയാകുന്നതുവരെ സമാധാനം നിലനിർത്തുമെന്ന് ഉറപ്പുനൽകി 10,000 രൂപയുടെ ബോണ്ട് സമർപ്പിക്കണമെന്ന് ഡൽഹി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നിർദേശിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 126, 130, 135(3) വകുപ്പുകൾ പ്രകാരമായിരുന്നു നടപടി. മജിസ്ട്രേറ്റിന്റെ ഈ നിർദേശത്തിന്റെ നിയമസാധുത ചോദ്യം ചെയ്താണ് നേഹ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.
നേഹയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പ്രതിഷേധം സമാധാനപരമായിരുന്നുവെന്നും ജനാധിപത്യത്തിൽ ഭരണമാറ്റം ആവശ്യപ്പെടുന്നത് തെറ്റല്ലെന്നും കോടതിയിൽ വാദിച്ചു. എന്നാൽ, നിരോധനാജ്ഞ ലംഘിച്ചുള്ള പ്രതിഷേധവും മുദ്രാവാക്യവും കണക്കിലെടുത്താണ് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് മുൻകരുതൽ നടപടികൾ സ്വീകരിച്ചതെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ്മ വാദിച്ചു.
നേഹ ബോറയുടെ ഹർജി തള്ളിയ കോടതി, തുടർനടപടികളിൽ നിയമപരമായ നടപടിക്രമങ്ങൾ കൃത്യമായി പാലിക്കണമെന്ന് മജിസ്ട്രേറ്റിന് നിർദേശം നൽകി. കേസുമായി ബന്ധപ്പെട്ട് ആശ്രയിക്കുന്ന എല്ലാ രേഖകളും വിവരങ്ങളും ഹർജിക്കാരിക്ക് ലഭ്യമാക്കണമെന്നും കോടതി വ്യക്തമാക്കി.
The Delhi High Court dismissed AISA President Neha Bora's petition challenging a police notice requiring a ₹10,000 "peace bond" and personal surety. Bora was detained during an October 16 protest against the Chief Election Commissioner. While rejecting her plea, the court directed the Magistrate to ensure strict adherence to legal procedures and provide all relevant documents to Bora.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |