SignIn
Kerala Kaumudi Online
Friday, 23 October 2026 2.23 PM IST

സമ്പാദ്യ ശീലത്തിൽ ഇന്ത്യൻ വനിതകൾ മുൻനിരയിൽ

dbs

കൊച്ചി: ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള വനിതകളിൽ 90 ശതമാനവും തങ്ങൾക്ക് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് സമ്പാദിക്കുന്നതിന് മാറ്റിവെയ്ക്കുന്നതായി ഡി.ബി.എസ് ബാങ്ക് ഹാക്ദർശകുമായി സഹകരിച്ചു നടത്തിയ സർവേ ചൂണ്ടിക്കാട്ടുന്നു. ഗ്രാമീണ ഇന്ത്യയിലെ വനിതാ സംരംഭകരുടെ പ്രതീക്ഷകളെയും വെല്ലുവിളികളെയും സാമ്പത്തിക രീതികളെയും കുറിച്ചു നടത്തിയ സമഗ്ര റിപ്പോർട്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തിക തീരുമാനങ്ങളുടെ കാര്യത്തിൽ വനിതകൾക്കുള്ള സ്വാതന്ത്ര്യം വർദ്ധിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സർവേയിൽ പങ്കെടുത്തവരിൽ 18 ശതമാനം പേർ സാമ്പത്തിക തീരുമാനങ്ങൾ സ്വതന്ത്രമായി കൈക്കൊള്ളുമ്പോൾ 47 ശതമാനം പേർ ഭര്‍ത്താവുമായി ചേർന്ന് സംയുക്തമായി തീരുമാനങ്ങൾ എടുക്കുന്നു. അതേ സമയം 24 ശതമാനം പേർ ഭർത്താവാണ് എല്ലാ സാമ്പത്തിക തീരുമാനങ്ങളും കൈക്കൊള്ളുന്നതെന്ന് വെളിപ്പെടുത്തി. 11 ശതമാനം പേർ അടുത്ത കുടുംബാംഗങ്ങളുമായി ഇക്കാര്യത്തിൽ ഉപദേശം തേടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360