SignIn
Kerala Kaumudi Online
Friday, 23 October 2026 2.27 PM IST

സൂപ്പർ ലക്ഷ്വറി കാർ വിൽപ്പന കുതിക്കുന്നു

lamborgini

ബെൻസ് മേബാക്കിനും ലംബോർഗിനിക്കും ഇന്ത്യയിൽ പ്രിയമേറുന്നു

കൊച്ചി: ഇന്ത്യയിലെ അതിസമ്പന്നരുടെ ഇടയിൽ സൂപ്പർ ലക്ഷ്വറി കാറുകളുടെ വാങ്ങൽ താത്പര്യം കുതിച്ചുയരുന്നു. ഫെബ്രുവരിയിൽ മേഴ്സിഡസ് ബെൻസ് മേബാക്ക്. ലംബോർഗിനി എന്നിവയുടെ വിൽപ്പനയിൽ അസാധാരണമായ വളർച്ചയാണ് ദൃശ്യമായത്. കഴിഞ്ഞ മാസം ഈ രണ്ട് ബ്രാൻഡുകളുടെയും വിൽപ്പനയിൽ റെക്കാഡ് വർദ്ധനയുണ്ടായി. വിൽപ്പനയിൽ പ്രതീക്ഷിച്ചതിലും മികച്ച ഉണർവ് ദൃശ്യമായതോടെ ഇറ്റലിയിലെ സൂപ്പർ കാർ നിർമ്മാതാക്കളായ ലംബോർഗിനി ഇന്ത്യയിൽ നാലാമത്തെ കാർ ഡീലർഷിപ്പ് ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്.

ആഗോള തലത്തിൽ വിൽപ്പനയിൽ തിരിച്ചടി നേരിടുന്ന മേഴ്‌സിഡസ് ബെൻസ് മേബാക്കിന് ഇന്ത്യയിൽ പ്രതീക്ഷിച്ചതിലും വലിയ വിൽപ്പനയാണ് നേടാനായതെന്ന് കമ്പനി പറയുന്നു. ചെറുപ്പക്കാരും അതിസമ്പന്നരുമാണ് സാമൂഹിക പദവി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അത്യാഡംബരക്കാറുകൾ വാങ്ങുന്നത്.

കഴിഞ്ഞ വർഷം ഇന്ത്യയിലൊട്ടാകെ 113 കാറുകളാണ് ലംബോർഗിനി വിറ്റഴിച്ചത്. മുൻവർഷത്തേക്കാൾ പത്ത് ശതമാനം വിൽപ്പന വളർച്ചയാണ് കമ്പനി നേടിയത്.

അതേസമയം കഴിഞ്ഞ വർഷം അൻപത് സൂപ്പർ ലക്ഷ്വറി കാറുകളുടെ വിൽപ്പന നേടി മെഴ്‌സിഡസ് ബെൻസ് മുൻവർഷത്തേക്കാൾ 145 ശതമാനം വളർച്ച നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360