
കൊച്ചി: ഇന്ത്യയിലെ മുൻനിര എസ്.യു.വി നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ എസ്.യു.വി 700 എബോണി ലിമിറ്റഡ് എഡിഷൻ വിപിണിയിൽ അവതരിപ്പിച്ചു. എസ്.യു.വി 700ന്റെ അഴകും ആഡംബരവും നിലനിർത്തി പൂർണമായും കറുപ്പ് നിറത്തിലാണ് എബോണി എഡിഷൻ എത്തുന്നത്. 19.64 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം പ്രാരംഭ വില.
സിൽവർ സ്‌കിഡ് പ്ലേറ്റുകൾ അലങ്കരിച്ച സ്റ്റെൽത്ത് ബ്ലാക്ക് എക്സ്റ്റീരിയറാണ് വാഹനത്തിന് ബ്ലാക്ക് ഗ്രിൽ ഇൻസേർട്ടും ഔട്ട്‌സൈഡ് റിയർവ്യൂ മിററും അസാമാന്യമായ ആകാരം എബോണി ലിമിറ്റഡ് എഡിഷന് നൽകുന്നു. കറുപ്പ് നിറത്തിൽ തന്നെയാണ് 18 ഇഞ്ച് അലോയ് വീലുകളും വരുന്നത്. എക്സ്റ്റീരിയറിന് സമാനമായി എബോണി എഡിഷന്റെ ഇന്റീരിയർ മുഴുവനായും കറുപ്പ് നിറത്തിൽ തന്നെയാണ്. കറുത്ത ലെതറെറ്റ് അപ്‌ഹോൾസ്റ്ററി, ബ്ലാക്ക്ഡ്-ഔട്ട് ട്രിംസ്, സെന്റർ കൺസോളിലും ഡോർ പാനലുകളിലും സിൽവർ ആക്‌സന്റുകളും എന്നിവ ഉൾക്കൊള്ളുന്നതാണ് ക്യാബിന്‍ ലേഔട്ട്. ഇളം ചാരനിറത്തിലാണ് റൂഫ് ലൈനർ. അതേസമയം ഡാർക്ക്-ക്രോം എയർ വെന്റുകൾ എസ്.യു.വി 700 എബോണി എഡിഷൻ പ്രീമിയം കാഴ്ച്ചയും നൽകുന്നു.
വില
എ.എക്‌സ്7 (7 സീറ്റർ-എഫ്.ഡബ്ല്യു.ഡി) പി.എം.ടി വേരിയന്റ് 19.64 ലക്ഷം രൂപ
പി.എ.ടി വേരിയന്റ് 21.14 ലക്ഷം രൂപ
ഡി.എം.ടി വേരിയന്റ് 20.14 ലക്ഷം രൂപ
ഡി.എ.ടി വേരിയന്റ് 21.79 ലക്ഷം രൂപ
എ.എക്‌സ്7 എൽ (7 സീറ്റർ-എഫ്.ഡബ്ല്യു.ഡി) പി.എ.ടി വേരിയന്റ് 23.34 ലക്ഷം രൂപ
ഡി.എം.ടി വേരിയന്റ് 22.39 ലക്ഷം രൂപ
,ഡി.എ.ടി വേരിയന്റ് 24.14 ലക്ഷം രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |