SignIn
Kerala Kaumudi Online
Friday, 23 October 2026 2.27 PM IST

വില വർദ്ധിപ്പിക്കാൻ ടാറ്റയും റെനോയും

reno1

കൊച്ചി: ഏപ്രിൽ ഒന്നു മുതൽ വാഹനങ്ങൾക്ക് ടാറ്റ മോട്ടോഴ്സും റെനോ ഇന്ത്യയും രണ്ടു ശതമാനം വില വർദ്ധിപ്പിക്കും. വാഹനങ്ങളുടെ നിർമാണച്ചെലവിലുണ്ടായ വർദ്ധന കണക്കിലെടുത്താണ് തീരുമാനം. ഓരോ മോഡലിനും വേരിയന്റിനും അനുസരിച്ച് പുതിയ നിരക്കിൽ വ്യത്യാസമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

റെനോ ഇന്ത്യയുടെയും വില കൂടും

വ്യത്യസ്ത വകഭേദങ്ങൾക്കും മോഡലുകൾക്കുമനുസരിച്ച വർദ്ധനവിന്റെ വ്യാപ്തി വ്യത്യാസപ്പെടുമെന്ന് റെനോ ഇന്ത്യ അറിയിച്ചു. ഇൻപുട്ട് ചെലവുകൾ നിരന്തരം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് റെനോ ഇന്ത്യ കൺട്രി സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ വെങ്കട്ട്‌റാം മാമില്ലപ്പള്ളി പറഞ്ഞു, വില നിലനിറുത്താൻ പരമാവധി ശ്രമിച്ചെങ്കിലും ചെലവുകളിലെ തുടർച്ചയായ വർദ്ധന വില പുന:ക്രമീകരിക്കാൻ നിർബന്ധിതരാക്കി.

2023 ഫെബ്രുവരിക്ക് ശേഷം റെനോ ഇന്ത്യ പ്രഖ്യാപിക്കുന്ന ആദ്യ വിലവർദ്ധനയാണിത്. ഉപഭോക്താക്കൾക്ക് ആകർഷകമായ മൂല്യനിർദ്ദേശം വാഗ്ദാനം ചെയ്യുന്നതിൽ കമ്പനി പ്രതിജ്ഞാബദ്ധമാണ്. ഉയർന്ന നിലവാരമുള്ള ഉത്പന്നങ്ങളും സേവനങ്ങളും നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, PRICEHIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360