
കൊച്ചി: വാണിജ്യ ലോകത്തെ അതുല്യ വ്യക്തിത്വമാണ് എം.എ യൂസഫലിയെന്ന് പ്രൊഫ.എം.കെ. സാനു. കൊച്ചി ലുലുമാളിന്റെ 12-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ലോകമൊട്ടാകെ വ്യാപിച്ച ലുലുവിനെ വിദഗ്ദ്ധമായും ആകർഷകമായും മുന്നോട്ട് നയിക്കുന്നത് യൂസഫലിയുടെ പ്രവർത്തന മികവാണ്. 22 കോടി ജനങ്ങൾ കഴിഞ്ഞ 12 വർഷത്തിനകം ലുലുമാൾ സന്ദർശിച്ചുവെന്നത് അത്ഭുതകരമാണെന്നും അദ്ദേഹം പറഞ്ഞു. കൂറ്റൻ കേക്ക് മുറിച്ചാണ് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തത്.
ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത എം.കെ.സാനുവിനെ പൊന്നാടയണിയിച്ച് ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഇ.ഒ ആൻഡ് ഡയറക്ടർ എം.എ നിഷാദ് ആദരിച്ചു. ലുലു മാൾസ് ഇന്ത്യ ഡയറക്ടർ ഷിബു ഫിലിപ്പ്,
ലുലു റീജണൽ ഡയറക്ടർ സാദിഖ് ഖാസിം, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ്, ലുലു ഇന്ത്യ ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ, കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ്, ലുലു ഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത് , ലുലു മാൾ ഡെപ്യൂട്ടി ജനറൽ മാനേജർ ജയേഷ് നായർ, ഓപ്പറേഷൻസ് മാനേജർ ഒ.സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.
മാളിലേക്ക് സാനുമാഷിനെ കൈപിടിച്ചാണ് ലുലു മാൾ അധികൃതർ വരവേറ്റത്. ഒരു മണിക്കുറിലേറെ നേരം അദ്ദേഹം മാളിൽ ചെലവഴിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |