
ന്യൂഡൽഹി: ഏപ്രിൽ ഒന്ന് മുതൽ റെനോ ഇന്ത്യ കാറുകളുടെ വില രണ്ട് ശതമാനംകൂടും. വ്യത്യസ്ത വകഭേദങ്ങൾക്കും മോഡലുകൾക്കും അനുസരിച്ച് വില വർദ്ധനയിൽ വ്യത്യാസമുണ്ടാകും. ഇൻപുട്ട് ചെലവുകൾ നിരന്തരം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് റെനോ ഇന്ത്യ കൺട്രി സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ വെങ്കട്ട്റാം മാമില്ലപ്പള്ളി പറഞ്ഞു,
2023 ഫെബ്രുവരിക്ക് ശേഷം റെനോ ഇന്ത്യ പ്രഖ്യാപിക്കുന്ന ആദ്യ വിലവർദ്ധനയാണിത്. ഉപഭോക്താക്കൾക്ക് ആകർഷകമായ ഒരു മൂല്യ നിർദ്ദേശം വാഗ്ദാനം ചെയ്യുന്നതിൽ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |