
കൊച്ചി: എം.ജി മോട്ടോർ ഇന്ത്യയുടെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാറായ എം.ജി കോമറ്റ് ഇ.വി പുതിയ രൂപത്തിൽ പുറത്തിറക്കി. കിലോമീറ്ററിന് 2.5 രൂപ നിരക്കിൽ ബാറ്ററി അസ് എ സർവീസ് ഓപ്ഷൻ ലഭിക്കും. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ഡീലർമാർ വഴിയും 11,000 രൂപക്ക് ബുക്ക് ചെയ്യാം.
പുതിയ ബ്ലാക്ക്‌സ്റ്റോം പതിപ്പിലും കോമറ്റ് ലഭ്യമാണ്. ഒറ്റ ചാർജിൽ 230 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. എട്ടുവർഷം അല്ലെങ്കിൽ 1,20,000 കിലോമീറ്റർ ബാറ്ററി വാറന്റിയും വാഗ്ദാനം ചെയ്യുന്നു.
ആകർഷണങ്ങൾ
അഞ്ച് വേരിയന്റുകളിൽ കോമറ്റ് ഇ.വി. ലഭ്യമാണ്. എക്‌സൈറ്റ്, എക്‌സൈറ്റ് ഫാസ്റ്റ് ചാർജ് വേരിയന്റുകളിൽ പിൻ പാർക്കിംഗ് ക്യാമറയും പവർ ഫോൾഡിംഗ് ഔട്ട്‌സൈഡ് റിയർവ്യൂ മിററുകളും ലഭിക്കും.
മികച്ച ഇൻക്യാബിൻ അനുഭവത്തിനായി എക്‌സ്‌ക്ലൂസീവ്, എക്‌സ്‌ക്ലൂസീവ് ഫാസ്റ്റ് ചാർജ് വേരിയന്റുകളിൽ പ്രീമിയം ലെതറെറ്റ് സീറ്റുകളും 4സ്പീക്കർ ഓഡിയോ സിസ്റ്റവും ഉൾപ്പെടുന്നു. ഫാസ്റ്റ് ചാർജിംഗ് വേരിയന്റിൽ 17.4 കെ.ഡബ്ല്യൂ.എച്ച് ബാറ്ററി പായ്ക്ക് സജ്ജീകരിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.
വില
4.99 ലക്ഷം രൂപ മുതൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |