
കൊച്ചി: ഓട്ടോമോട്ടീവ് പ്രസിദ്ധീകരണമായ ഓട്ടോകാർ ഇന്ത്യയുടെ 'ഡീലർ ഒഫ് ദ ഇയർ' പുരസ്‌കാരം ഇഞ്ചിയോൺ കിയയ്ക്ക് ലഭിച്ചു. മുംബയിൽ നടന്ന ചടങ്ങിൽ ഇഞ്ചിയോൺ കിയ മാനേജിംഗ് ഡയറക്ടർ നയീം ഷാഹുലും സീനിയർ വൈസ് പ്രസിഡന്റ് റെജി വർഗീസും ചേർന്ന് സച്ചിൻ ശിലാവത്തിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
വിൽപ്പനയിലും സേവനത്തിലും ഉപഭോക്തൃ സംതൃപ്തി, സേവന നിലവാരം, പിന്തുണ എന്നിവ അടിസ്ഥാനമാക്കിയാണ് പുരസ്‌കാരം നൽകുന്നത്. കിയയുടെ കേരളത്തിലെ ഏറ്റവും വലിയ ഡീലറായ ഇഞ്ചിയോൺ കിയയ്ക്ക് പത്ത് ജില്ലകളിൽ ഷോറൂമുകൾ, സർവീസ് സെന്ററുകൾ, സർട്ടിഫൈഡ് പ്രീഓൺഡ് കാർ ഷോറൂമുകൾ തുടങ്ങിയ സ്ഥാപനങ്ങളുണ്ട്.
ലോകമെമ്പാടുമുള്ള മികച്ച 25 ഡീലർമാർക്കുള്ള ആഗോള അംഗീകാരമായ കിയ ഇന്നൊവേറ്റർ അവാർഡ്, ഒന്നിലധികം തവണ ഒന്നാം നമ്പർ സെയിൽസ്, സർവീസ്, കസ്റ്റമർ കെയർ അവാർഡുകളും ഇഞ്ചിയോൺ കരസ്ഥമാക്കിയിട്ടുണ്ട്. 2023ലെ ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്റെ ഡീലർഷിപ്പ് എക്‌സലൻസ് അവാർഡുകളിൽ അഞ്ചെണ്ണവും ഇഞ്ചിയോൺ കിയ കരസ്ഥമാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |