
വില 2.59 കോടി രൂപ
കൊച്ചി: ലാൻഡ് റോവറിന്റെ ഡിഫൻഡർ സിരീസിലെ ഏറ്റവും പുതിയ മോഡലായ എസ്.യു.വിയായ ഡിഫൻഡർ ഒക്ട വിപണിയിലെത്തി. ആധുനികതയും പരിഷ്‌കരിച്ച രൂപകൽപ്പനയും സമന്വയിപ്പിക്കുന്ന മോഡൽ ഏത് ഭൂപ്രദേശവും കീഴടക്കാനുള്ള കരുത്തും സാഹസിക മികവും ഉള്ളതാണ്.
4.4 ലിറ്റർ ട്വിൻ ടർബോ മൈൽഡ് ഹൈബ്രിഡ് വി 8 എൻജിനിൽ പ്രവർത്തിക്കുന്ന ഒക്ട ഏറ്റവും കരുത്തുറ്റതും സാങ്കേതികമായി മികവ് പുലർത്തുന്നതുമാണ്. 467 കിലോവാട്ടും 750 എൻ.എം ഒന്ന് വരെ ടോർക്കുമുള്ള ഒക്ട നാല് സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കും. ഉയർന്ന റൈഡ് ഉയരം, വൈഡൻ ചെയ്ത സ്റ്റാൻസ്, നവീകരിച്ച ബമ്പറുകൾ, മെച്ചപ്പെടുത്തിയ അണ്ടർബോഡി പരിരക്ഷ എന്നിവ ദുർഘടമായ റോഡുകളിലും ഒരു മീറ്റർ വരെ വെള്ളത്തിലൂടെയും ഓടിക്കുന്നതിനു സാധിക്കും.
ഡിഫൻഡർ കുടുംബത്തിലെ കരുത്തുറ്റതും ഈട് നിൽക്കുന്നതുമായ പ്രകടനശേഷിയുള്ള ആഢംബര മോഡലാണ് ഒക്ട. ബോഡി, സോൾ സീറ്റുകൾ മുൻ സീറ്റുകൾക്കുള്ളിൽ നാല് ട്രാൻസ്ഡ്യൂസറുകൾ എന്നിവ ഉൾക്കൊള്ളുന്നു. എ.ഐ ഒപ്റ്റിമൈസിംഗ് സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് സറൗണ്ട് സൗണ്ട് സിസ്റ്റത്തിൽ നിന്നുള്ള സിഗ്‌നലുകൾ തത്സമയം വിശകലനം ചെയ്ത് വൈബ്രേഷനുകളും ശബ്ദവും സമന്വയിപ്പിച്ച, മൾട്ടിഡയമെൻഷണൽ സെൻസറി ഓഡിയോ അനുഭവം സൃഷ്ടിക്കുന്നു.
ഡിഫെൻഡർ ഒക്ട ബുക്കിംഗ് ഉടൻ ആരംഭിക്കും. 2.59 കോടി രൂപയാണ് എക്‌സ് ഷോറൂം വില. ആദ്യ വർഷത്തിൽ ലഭ്യമാവുന്ന ഡിഫൻഡർ ഒക്ട എഡിഷൻ വണ്ണിന് 2.79 കോടി രൂപയാണ് വില.
വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങൾ കീഴടക്കാനും പ്രീമിയം ഡ്രൈവിംഗ് അനുഭവം നൽകാനും കഴിയുന്നതാണ് ഒക്‌ട.
രാജൻ അംബ
മാനേജിംഗ് ഡയറക്ടർ
ജെ.എൽ.ആർ ഇന്ത്യ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |