SignIn
Kerala Kaumudi Online
Friday, 23 October 2026 8.59 PM IST

മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ​ ​മൈ​ജി​യു​ടെ​ ​'​പ​ട​യോ​ട്ടം"

myg

കോഴിക്കോട്: ലഹരിക്കെതിരെ പട പൊരുതുന്നതിന് മൈജി ജീവനക്കാരുടെ നേതൃത്വത്തിൽ 'പടയോട്ടം' എന്ന പേരിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. പൊറ്റമ്മൽ മൈജി ഫ്യുച്ചർ ഷോറൂമിൽ നിന്ന് ആരംഭിച്ച കൂട്ടയോട്ടം കോഴിക്കോട് ബീച്ചിൽ അവസാനിച്ചു. ചടങ്ങിൽ മൈജി ചെയർമാൻ എ.കെ ഷാജി അദ്ധ്യക്ഷത വഹിച്ചു, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എം. സുഗുണൻ മുഖ്യാതിഥിയായിരുന്നു. പടയോട്ടത്തിൽ മൈജിയിലെ അഞ്ഞൂറിനടുത്ത് ജീവനക്കാർ പങ്കെടുത്തു. ഇതിന്റെ ഭാഗമായി വിവിധ മൈജി ഷോറൂമുകളിൽ പ്രതിജ്ഞയും, ബോധവത്കരണ പരിപാടിയും നടന്നു. മയക്കുമരുന്നിനെതിരെ ബോധവൽക്കരണം നടത്താനും അടിമപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും യുവജനങ്ങളിൽ സാമൂഹ്യ പ്രതിബദ്ധതാബോധം വളർത്താനുമാണ് മൈജി പടയോട്ടം സംഘടിപ്പിച്ചത്.

സാമൂഹിക പ്രതിബദ്ധതയോടെ നിരവധി സി.എസ്.ആർ പ്രവർത്തനങ്ങൾ നടത്തുന്ന മൈജിയുടെ കൂട്ടയോട്ടം മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് എ.കെ. ഷാജി അറിയിച്ചു. കേരളീയ സമൂഹത്തിലെ കൗമാരവും യൗവനവും ലഹരിയ്ക്ക് അടിമപ്പെടുമ്പോൾ മൈജിയുടെ പടയോട്ടം സാമൂഹിക പ്രതിബദ്ധതയുള്ള പരിപാടിയെന്ന നിലയിൽ അഭിനന്ദനമർഹിക്കുന്നുവെന്ന് എം. സുഗുണൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360