
കൊച്ചി: ഇന്ത്യയിലെ മുൻനിര ജനറൽ ഇൻഷ്വറൻസ് കമ്പനികളിലൊന്നായ എസ്.ബി.ഐ ജനറൽ ഇൻഷ്വറൻസ് വീടുകൾക്കും ഹൗസിംഗ് സൊസൈറ്റികൾക്കുമായി എസ്.ബി.ഐ ജനറൽ ഫ്‌ളെക്‌സി ഹോം ഇൻഷ്വറൻസ് പദ്ധതി അവതരിപ്പിച്ചു. സ്വന്തമായും വാടകയ്ക്ക് എടുത്തതുമായ വീടുകൾക്കും ഹൗസിംഗ് സൊസൈറ്റികൾക്കുമാണ് ഇൻഷ്വറൻസ് ലഭിക്കുക.
തീപിടിത്തമുണ്ടായാൽ ഇൻഷ്വറൻസ് കവറേജ് നൽകുന്ന ഫയർ കവർ ഒഴികെയുള്ളവ ഉപഭോക്താവിന്റെ ആവശ്യങ്ങളനുസരിച്ച് ക്രമീകരിക്കാം. വിലപ്പെട്ട വസ്തുക്കൾക്കുള്ള സംരക്ഷണം, താത്കാലിക താമസത്തിനുള്ള ചെലവുകൾ, മോഷണത്തിൽ നിന്നുള്ള പരിരക്ഷ തുടങ്ങിയവ ആഡ്ഓണുകളിൽ ഉൾപ്പെടുന്നു. ഒന്നിലധികം അധിക പരിരക്ഷകൾ തിരഞ്ഞെടുക്കുന്നവർക്ക് കിഴിവും ലഭിക്കും.
വീടിന്റെ ഘടന, അതിലെ വസ്തുക്കൾ, മറ്റ് അധിക അപകടസാധ്യതകൾ എന്നിവയ്ക്ക് സമഗ്രമായ പരിരക്ഷ ലഭിക്കും. സ്വത്തിന് നാശനഷ്ടം സംഭവിക്കൽ, പ്രകൃതിദുരന്തങ്ങൾ, തീപിടുത്തം, മോഷണം എന്നിവയിൽ നിന്നും ഈ പോളിസി സംരക്ഷണം നൽകും. മറ്റ് അപ്രതീക്ഷിത വിപത്തുകൾക്കും പരിരക്ഷ നൽകും. ഒരൊറ്റ തവണ പണം അടച്ച് 20 വർഷം വരെ ഇൻഷുറൻസ് പരിരക്ഷ നേടാനും സാധിക്കും.
ഓരോ വീടും അതിന്റെ സുരക്ഷാ ആവശ്യങ്ങളും പ്രധാനപ്പെട്ടതാണെന്ന ചിന്തയിലാണ് ഇത്തരമൊരു പദ്ധതി കൊണ്ടു വന്നതെന്ന് എസ്.ബി.ഐ ജനറൽ ഇൻഷ്വറൻസിന്റെ ചീഫ് പ്രൊഡക്ട്, മാർക്കറ്റിംഗ് ഓഫീസറായ സുബ്രഹ്മണ്യൻ ബ്രഹ്മജോസ്യുല പറഞ്ഞു. അപ്രതീക്ഷിത സാഹചര്യങ്ങളിൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാവുന്ന രീതിയിലാണ് ഈ പോളിസി രൂപകല്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |