
കൊച്ചി: സ്വർണവിലയിൽ വീണ്ടും മുന്നേറ്റം. ഇന്നലെ പവന് 400 രൂപ വർദ്ധിച്ച് 72,600 രൂപയായി. ഗ്രാമിന് 50 രൂപയാണ് കൂടിയത്. 9075 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. 74,320 എന്ന റെക്കാഡ് തൊട്ട ശേഷം ഇടിഞ്ഞ സ്വർണവില വീണ്ടും മുന്നേറ്റപാതയിലേക്കാണ്. മൂന്ന് ദിവസത്തിനിടെ 2500 രൂപയാണ് കൂടിയത്. സുരക്ഷിതനിക്ഷേപം എന്ന നിലയിൽ ആളുകൾ സ്വർണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് വില വീണ്ടും ഉയർത്തുന്നത്.
അതേസമയം, ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാക്കിസ്ഥാൻ തിരിച്ചടിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് സാമ്പത്തിക രംഗത്തെ വിദഗ്ദ്ധർ. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യൻ ഓഹരിവിപണിയിലുണ്ടായ കയറ്റം വരുംദിനങ്ങളിലും തുടരുമോ എന്നത് ആശ്രയിച്ചിരിക്കും സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകൾ. ഇരുരാജ്യങ്ങളും യുദ്ധത്തിലേക്ക് നീങ്ങുകയാണെങ്കിൽ സ്വർണവില കുതിച്ചുയരാനിടയാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |