
കൊച്ചി: ഇന്ത്യക്കാരുടെ ചർമ്മത്തിന് അനുയോജ്യമായ പുതിയ ഉത്പന്ന നിര പുറത്തിറക്കി ഐ.ടി.സി ഡെർമാഫിക്. ഡെർമാഫിക് ഡിപിഗ്മെന്റ് സെറം, അക്വാ ക്ലൗഡ് സെറം, ഡെർമാഫിക് ആക്‌നെ അവെർട്ട് ക്ലെൻസിംഗ് മൂസ്, ഡെർമാഫിക് പോർ മിനിമൈസിംഗ് ടോണർ, ഡെർമാഫിക് സൺ ഡിഫൻസ് എന്നീ ഉത്പന്നങ്ങളാണ് പുറത്തിറക്കിയത്. ഇന്ത്യക്കാരുടെ ചർമ്മത്തിന്റെ സവിശേഷതകൾ ഉൾപ്പെടുത്തികൊണ്ട് ഇന്ത്യൻ ചർമ്മ ആരോഗ്യ റിപ്പോർട്ട് ഐ.ടി.സി ഡെർമാഫിക് പുറത്തിറക്കിയിരുന്നു. ഇന്ത്യയുടെ പല ഭാഗത്ത് നിന്നായി 800 സ്ത്രീകൾ ദ ഡെർമാഫിക് ഇന്ത്യൻ സ്‌കിൻ ഹെൽത്ത് റിപ്പോർട്ടിനായുള്ള കാന്റാർ സർവേയിൽ പങ്കെടുത്തു. ഡെർമാഫിക് ഇന്ത്യൻ സ്‌കിൻ നോളജ് സെന്റർ എന്ന സ്ഥാപനം ഐ.ടി.സി ഡെർമാഫിക് ആരംഭിച്ചു. ഇന്ത്യൻ ചർമ്മം വളരെ സവിശേഷമാണെന്നും അതിനുവേണ്ടി തയ്യാറാക്കിയ പരിഹാരമാർഗങ്ങൾ ആവശ്യമാണെന്നും ഐ.ടി.സി ലിമിറ്റഡിലെ പേഴ്‌സണൽ കെയർ പ്രോഡക്ട്‌സ് ബിസിനസ് ഡിവിഷണൽ ചീഫ് എക്‌സിക്യൂട്ടീവ് സമീർ സത്പതി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |