
കൊച്ചി: ഇരുപത് ബില്യൺ യു.എസ് ഡോളർ ആസ്തിയുള്ള ബന്ധൻ എ.എം.സി ലിമിറ്റഡ് ഐ.എഫ്.എ.സി ബ്രാഞ്ച് വഴി ഗിഫ്റ്റ് സിറ്റിയിൽ പ്രവർത്തനം ആരംഭിച്ചു. കുടുംബ ഓഫീസുകൾ, സർക്കാർ സ്ഥാപനങ്ങൾ, കോർപ്പറേറ്റ്, സ്ഥാപന നിക്ഷേപകർ, പെൻഷൻ ഫണ്ടുകൾ, എൻഡോവ്‌മെന്റ് ഫണ്ടുകൾ, പ്രവാസി ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർക്ക് ഇക്വിറ്റി അധിഷ്ഠിത ബന്ധൻ ഇന്ത്യ ലാർജ് ആൻഡ് മിഡ്ക്യാപ് ഫണ്ടിലോ ബന്ധൻ ഇന്ത്യ സ്‌മോൾ ക്യാപ് ഫണ്ടിലോ നിക്ഷേപിക്കാനുള്ള അവസരം ലഭിക്കും. സ്ഥിര വരുമാന ഫണ്ട് തേടുന്ന നിക്ഷേപകർക്ക് ബന്ധൻ ഇന്ത്യ ഗവൺമെന്റ് സെക്യൂരിറ്റീസ് ഫണ്ടിൽ നിക്ഷേപിക്കാൻ തിരഞ്ഞെടുക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |