SignIn
Kerala Kaumudi Online
Monday, 21 September 2026 10.27 PM IST

വാഹന ഉത്പാദന രംഗത്ത് വെല്ലുവിളിയേറുന്നു

e-car

അപൂർവ ധാതുക്കളുടെ ചൈനയുടെ നിയന്ത്രണം തിരിച്ചടി

കൊച്ചി: അപൂർവ ഭൗമ ധാതുക്കളുടെ വിപണനത്തിന് ചൈന കടുത്ത നിയന്തണങ്ങൾ ഏർപ്പെടുത്തിയതോടെ ഇന്ത്യയുടെ വാഹന നിർമ്മാണ മേഖല അനിശ്ചിതത്വങ്ങളിലേക്ക് നീങ്ങുന്നു. ചൈനയുടെ നിലപാട് രാജ്യത്തെ വാഹന നിർമ്മാണ മേഖലയിൽ വൻ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, എം.ജി ഹെക്‌ടർ, ഹ്യുണ്ടായ്, ഹാേണ്ട, ടൊയോട്ട കിർലോസ്‌കർ തുടങ്ങിയ പ്രമുഖ വാഹന നിർമ്മാണ കമ്പനികൾ പുതിയ സാഹചര്യത്തിൽ ഉത്പാദനത്തിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള ആലോചനയിലാണ്.

വൈദ്യുതി വാഹനങ്ങളുടെ പുതിയ വിപണനോദ്ഘാടനത്തെ റെയർ എർത്ത് മൂലകങ്ങളുടെ ലഭ്യത പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. വൈദ്യുത വാഹനങ്ങളുടെ നിർമ്മാണത്തിൽ പ്രധാന ഘടകമായ മാഗ്‌നെറ്റ് സിങ്കോർണസ് മോട്ടോർസ് ലഭ്യത കുറയാൻ ചൈനയുടെ നടപടി കാരണമാകും. ഹൈബ്രിഡ് വാഹന നിർമ്മാണ മേഖലയെയും റെയർ എർത്ത് മൂലകങ്ങളുടെ ദൗർലഭ്യം പ്രതികൂലമായി ബാധിക്കും.

ഉത്പാദനം വൈകും

അപൂർവ ഭൗമ ധാതുക്കളുടെ കയറ്റുമതിക്ക് ചൈന ഏർപ്പെടുത്തിയ നിയന്ത്രണം വൈദ്യുതി വാഹനങ്ങളുടെ ഉത്പാദന കാലയളവിൽ രണ്ട് മാസം വരെ കുറവുണ്ടാക്കിയേക്കും. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആവശ്യമായ അപൂർവ ധാതുക്കളിൽ 80 ശതമാനവും ഇന്ത്യ ചൈനയിൽ നിന്നാണ് ഇറക്കുമതി നടത്തിയത്. കഴിഞ്ഞ വർഷം 540 ടൺ ധാതുക്കളാണ് ചൈനയിൽ നിന്ന് ഇന്ത്യയിലെത്തിയത്.

അപൂർവ ധാതുക്കൾക്ക് പ്രിയമേറുന്നു

ചൈന നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ ഇന്ത്യയിൽ ധാതു സംസ്കരണ ലൈസൻസിന് അപേക്ഷിക്കുന്ന കമ്പനികളുടെ എണ്ണം കുത്തനെ കൂടുന്നു.

തിരിച്ചടി നേരിടുന്ന കമ്പനികൾ

ടാറ്റ മോട്ടോർസ്

മാരുതി സുസുക്കി

ടി.വി.എസ് മോട്ടോർ

യൂനോ മുണ്ടോ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360