SignIn
Kerala Kaumudi Online
Saturday, 24 October 2026 1.45 AM IST

കല്യാൺ സിൽക്‌സിന്റെ ഓണം ഓഫറിന് തുടക്കം

k-logo

നൂറ് പവൻ സ്വർണം ഉൾപ്പെടെ രണ്ട് കോടി രൂപയുടെ സമ്മാനങ്ങൾ

കൊച്ചി: ഓണക്കാലം ആഘോഷമാക്കുന്നതിന് കല്യാൺ സിൽക്‌സ് ഇത്തവണ വമ്പൻ ഓഫർ പ്രഖ്യാപിച്ചു. സെപ്‌തംബർ നാല് വരെ നീളുന്ന സമ്മാനപദ്ധതിയിലൂടെ ഉപഭോക്താക്കൾക്ക് 100 പവൻ സ്വർണം ഉൾപ്പെടെ രണ്ട് കോടി രൂപയുടെ സമ്മാനങ്ങൾ ലഭ്യമാക്കും.
'ഓണക്കോടിക്കൊപ്പം രണ്ട് കോടിയും' എന്ന സമ്മാനപദ്ധതിയിലൂടെ 100 പവൻ സ്വർണം, 12 മാരുതി സുസുകി ബലേനോ കാറുകൾ, 30 ഹോണ്ട ആക്ടീവ സ്‌കൂട്ടറുകൾ, ലക്ഷക്കണക്കിന് രൂപയുടെ ഗിഫ്റ്റ് വൗച്ചറുകൾ എന്നിവ നേടാനാകും. ബമ്പർ സമ്മാനമായി 25 പവൻ സ്വർണം വീതം ഓരോ ആഴ്ചയിലും ഭാഗ്യശാലികൾക്ക് കൈമാറും. കല്യാൺ സിൽക്‌സിലെ ഓരോ 2000 രൂപയുടെ പർച്ചേസിനൊപ്പവും അല്ലെങ്കിൽ കല്യാൺ ഹൈപ്പർമാർക്കറ്റിലെ 1000 രൂപയുടെ പർച്ചേസിനൊപ്പവും ഒരു സമ്മാനകൂപ്പൺ ലഭിക്കും. ഈ കൂപ്പണുകളിൽ നിന്നും നറുക്കെടുത്താണ് വിജയികളെ തെരഞ്ഞെടുക്കുക.

വിജയികളുടെ വിശദവിവരങ്ങൾ ഷോറൂമുകളിൽ പ്രദർശിപ്പിക്കും. ആഗസ്റ്റ് 18ന് കല്യാൺ സിൽക്‌സിന്റെ പട്ടാമ്പി ഷോറൂമിന് യവനിക ഉയരുന്നതോടെ ഓണക്കാല ഓഫർ കൂടുതൽ ഉപഭോക്താക്കളിലെത്തും.

കേരളത്തിലെ ഏറ്റവും വലിയ ഓണക്കാല ഓഫറായ 'ഓണക്കോടിക്കൊപ്പം രണ്ട് കോടിയും' എന്ന സമ്മാനപദ്ധതിയിലൂടെ ഒരുപാട് സമ്മാനങ്ങൾ നേടുവാനുള്ള സുവർണ്ണാവസരമാണ് ഒരുക്കുന്നതെന്ന് കല്യാൺ സിൽക്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360