SignIn
Kerala Kaumudi Online
Friday, 23 October 2026 4.59 PM IST

ശുഭ് ഓണം ഇൻഷ്വറൻസ് പോളിസിയുമായി ടാറ്റ എ.ഐ.എ 

insurance

കൊച്ചി: ടാറ്റ എ.ഐ.എ ഉപഭോക്താക്കൾക്ക് എല്ലാ വർഷവും ഓണക്കാലത്ത് ഓണം പേഔട്ട് നൽകുന്ന ശുഭ് ഓണം ഇൻഷ്വറൻസ് പോളിസി വിപണിയിൽ അവതരിപ്പിച്ചു. ഈ പോളിസി പ്രവാസികളായ മലയാളികൾക്ക് നാട്ടിലെ മാതാപിതാക്കൾക്ക് വേണ്ട ആരോഗ്യ, ക്ഷേമ പരിചരണം ഉറപ്പാക്കാൻ സഹായിക്കുന്നു.

പോളിസി ആരംഭിക്കുന്ന വർഷം മുതൽ എല്ലാ ഓണത്തിനും ഗ്യാരന്റീഡ് ഇങ്കം പേഔട്ട് ഉറപ്പാക്കുന്നു എന്നതാണ് ഈ പോളിസിയുടെ മുഖ്യ സവിശേഷത. പോളിസി ഉടമയുടെ അപ്രതീക്ഷിത മരണം സംഭവിച്ചാൽ, ഭാവി പ്രീമിയങ്ങൾ ഒഴിവാക്കപ്പെടുമെന്ന് മാത്രമല്ല വാർഷിക ഓണം പേഔട്ടുകൾ ഷെഡ്യൂൾ അനുസരിച്ച് തുടരുകയും ചെയ്യും.

പ്രായമായ മാതാപിതാക്കൾക്ക് ആവശ്യമായേക്കാവുന്ന പ്രതിരോധആരോഗ്യ പരിശോധനകൾ, ടെലികൺസൾട്ടേഷനുകൾ, ഒപി സന്ദർശനങ്ങൾ, ജീവിതശൈലി മാനേജ്‌മെന്റ്, രണ്ടാമത്തെ മെഡിക്കൽ അഭിപ്രായം എന്നിവ ഉൾപ്പെടുന്ന സമഗ്ര ആരോഗ്യ സേവന പാക്കേജ് ആയ ടാറ്റ എ.ഐ.എ ഹെൽത്ത് ബഡ്ഡി സേവനവും ശുഭ് ഓണം പോളിസി ഉടമകൾക്ക് ലഭിക്കും. പോളിസി ഉടമയുടെ മരണം സംഭവിച്ചാലും ഹെൽത്ത് ബഡ്ഡി ആനുകൂല്യങ്ങൾ 15 വർഷത്തേക്ക് തുടരും.

കൂടാതെ ശുഭ് ഫ്‌ളെക്‌സി ഇൻകം സ്ലൈഡർ ഉപയോഗിച്ച് വ്യക്തിഗത ആവശ്യങ്ങളും ആഗ്രഹങ്ങളും അനുസരിച്ച് റിട്ടേണുകൾ ഇഷ്ടാനുസൃതമാക്കാൻ സാധിക്കും. പോളിസി കാലാവധി അവസാനിക്കുമ്പോൾ അടച്ച എല്ലാ പ്രീമിയങ്ങളും തിരികെ ലഭിക്കുകയും ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360