SignIn
Kerala Kaumudi Online
Friday, 23 October 2026 5.08 PM IST

വായ്പകൾ മുൻകൂർ അടക്കുമ്പോൾ ജാഗ്രത വേണം

loan

കൊച്ചി: ജീവിതത്തിലെ അടിയന്തിര സാഹചര്യങ്ങളിൽ വലിയ സഹായമാണ് വായ്‌പ. കൈവശം അധികം പണമെത്തിയാൽ വായ്പ ഉടനടി അടച്ചുതീർത്ത് പലിശച്ചെലവ് ലാഭിക്കുന്നവർ ഏറെയാണ്. ഈ നീക്കം ലാഭമാണെന്നാണ് ബഹുഭൂരിപക്ഷത്തിന്റെയും ധാരണ. പക്ഷേ യഥാർത്ഥത്തിൽ എല്ലാ വായ്പകളും മുൻകൂർ അടയ്ക്കുന്നത് ഗുണമാകില്ല. ഈ തീരുമാനം ക്രെഡിറ്റ് സ്‌കോറിനെയും ബാധിച്ചേക്കും.

ഒന്നിലേറെ വായ്പകളുണ്ടെങ്കിൽ ഹ്രസ്വ കാലയളവിലെ ഈടില്ലാത്തതും ഉയർന്ന പലിശയുള്ളതുമായ കടങ്ങളാണ് ആദ്യം തീർക്കേണ്ടത്. തിരിച്ചടവ് മുടങ്ങിയാൽ പലിശയും പിഴപ്പലിശയും വരുമെന്നതിനാൽ ക്രെഡിറ്റ് കാർഡ് വായ്പകളും വേഗത്തിൽ തീർക്കണം. സ്വർണ പണയത്തെ ബ്രിഡ്ജ് വായ്പയെന്നാണ് അറിയപ്പെടുന്നത്. മൂന്നുമാസം മുതൽ പരമാവധി ഒരു വർഷമാണ് കാലാവധി. കൃത്യസമയത്ത് പുതുക്കിയില്ലെങ്കിൽ പലിശ കൂടും. അതിനാൽ പണമുണ്ടെങ്കിൽ വായ്പ തീർത്ത് സ്വർണം വീണ്ടെടുക്കാം.

തിരിച്ചടവ് മുടക്കരുത്
മുൻകൂർ തിരിച്ചടയ്ക്കാൻ പദ്ധതിയുണ്ടെങ്കിലും ഇ.എം.ഐ മുടക്കരുത്. തിരിച്ചടവ് മൂന്നുതവണ മുടങ്ങിയാൽ വായ്പ തിരിച്ചടച്ചാലും ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. ആദായ നികുതി ഇളവുള്ള ഭവന, വിദ്യാഭ്യാസ വായ്പകൾ മുൻകൂറായി അടക്കുമ്പോൾ ജാഗ്രത വേണം. വായ്പകൾ തിരിച്ചടയ്ക്കുന്നതോടെ ഇളവ് ഒഴിവാകുമെന്നതിനാൽ നികുതി ബാദ്ധ്യത കൂടിയേക്കും. ഒരു രൂപയുടെ വ്യത്യാസത്തിൽ വരെ നികുതി സ്ലാബുകൾ മാറാനിടയുണ്ട്.

സാമ്പത്തിക അച്ചടക്കം താളംതെറ്റും

അഞ്ച് ലക്ഷം രൂപ 12 ശതമാനം പലിശയിൽ അഞ്ച് വർഷത്തേക്ക് വ്യക്തിഗത വായ്പയെടുത്താൽ ഇ.എം.ഐ 11,000 രൂപയ്ക്കടുത്താകും. നിശ്ചിത സമയത്തിനും മുൻപ് വായ്‌പ തിരിച്ചടച്ചാൽ പലിശയിനത്തിൽ ലാഭമെന്നാണ് ഉപഭോക്താവിന്റെ പ്രതീക്ഷ. എന്നാൽ തുടക്കത്തിൽ ആ തുക മിച്ചം പിടിക്കുമെങ്കിലും പിന്നീട് ദുർവൃയം കൂടിയേക്കും. വായ്‌പാ കാലാവധിയിൽ സാമ്പത്തിക അച്ചടക്കം പാലിക്കുന്നവർ ബാദ്ധ്യത ഒഴിയുന്നതോടെ ചെലവ് കൂട്ടിയേക്കും. അതിനാൽ വായ്പ മുൻകൂർ തിരിച്ചടയ്ക്കാതെ ആ തുക ചിട്ടി, റെക്കറിംഗ് ഡിപ്പോസിറ്റ്,, മ്യൂച്വൽ ഫണ്ട്, എസ്.ഐ.പി എന്നിവയിൽ നിക്ഷേപിക്കുന്നതാണ് അഭികാമ്യം.

മനസാന്നിദ്ധ്യമുണ്ടെങ്കിൽ ലാഭം

അഞ്ച് ലക്ഷം രൂപയുടെ വ്യക്തിഗത വായ്പ 12 ശതമാനം പലിശയിൽ ആറ് വർഷത്തേക്ക് എടുത്താൽ മൊത്തം 7.03 ലക്ഷം രൂപ തിരിച്ചടയ്ക്കണം. 2.03 ലക്ഷം രൂപയാണ് അധിക ചെലവ്. അതായത് മൊത്തം തിരിച്ചടവിന്റെ 29 ശതമാനം പലിശയാണ്. മുൻകൂർ വായ്പ തിരിച്ചടക്കുമ്പോൾ ശേഷിക്കുന്ന തുകയുടെ അഞ്ച് ശതമാനം വരെ ബാങ്കുകൾ പിഴ ഈടാക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360