SignIn
Kerala Kaumudi Online
Friday, 23 October 2026 5.07 PM IST

ജയ്സമ്മയ്ക്ക് തണലൊരുക്കി യൂസഫലി

lulu

വാക്ക് പാലിച്ച് വീടിന്റെ താക്കോൽ കൈമാറി

തൃശൂർ: കാഴ്ചപരിമിതി നേരിടുന്ന തൃശൂരിലെ വീട്ടമ്മയ്ക്കും മകൾക്കും നൽകിയ വാക്ക് പാലിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. 25 ലക്ഷം രൂപ ചെലവിൽ ജയ്‌സമ്മയ്ക്കായി യൂസഫലി നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറി. എം.എ.യൂസഫലിക്കായി ലുലു ഇന്ത്യ സി.ഒ.ഒ ആൻഡ് ഡയറക്ടർ ഫഹാസ് അഷറഫ് വീടിന്റെ താക്കോൽ ജയ്‌സമ്മയ്ക്ക് കൈമാറി.

ലുലു ഗ്രൂപ്പ് പ്രതിനിധികളായ മീഡിയ ഹെഡ് എൻ.ബി.സ്വരാജ്, മാനേജർ വി. പീതാംബരൻ, പ്രൊജക്ട് ഡയറക്ടർ ബാബു വർഗീസ് എന്നിവരും പങ്കെടുത്തു. തൃശൂർ വരടിയം അംബേദ്ക്കർ സ്വദേശിനിയായ ജെയ്‌സമ്മ മാത്യുവിനും എട്ടാം ക്ലാസുകാരി മകൾക്കുമാണ് യൂസഫലിയുടെ വീട് നിർമ്മിച്ച് നൽകിയത്. ലോട്ടറിവിറ്റ് ജീവിക്കുന്ന ജയ്‌സമ്മയും മകളുടെയും ജീവിത ദുരിതത്തിന്റെ വാർത്ത ലുലു ഗ്രൂപ്പ് ചെയർമാന്റെ ശ്രദ്ധയിൽപെട്ടതോടെയാണ് സഹായം ലഭ്യമാക്കിയത്.

ജയ്‌സമ്മയുടെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലത്താണ് അടച്ചുറപ്പുള്ള വീട് പണിതത്. 900 സ്‌ക്വയർ ഫീറ്റിൽ രണ്ട് കിടപ്പ് മുറികളും ഡൈനിംഗ് ഹാളും കിച്ചനും വർക്ക് ഏരിയയും ലീവിംഗ് റൂം അടങ്ങുന്ന വീടാണിത്. ഗൃഹോപകരണങ്ങളും ഫർണീച്ചറും യൂസഫലി സമ്മാനിച്ചു. കട്ടിളയും ജനാലയും മേൽക്കൂരയും അടക്കം തകർന്നു വീഴാറായായ നിലയിലായിരുന്നു വീട്. ജയ്‌സമ്മയുടെ ദുരിതജീവിതത്തിന്റെ വാർത്ത ലണ്ടൻ സന്ദർശന വേളയിലാണ് യൂസഫലി അറിയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360