SignIn
Kerala Kaumudi Online
Sunday, 31 May 2026 7.14 AM IST

നിരത്തുകളിൽ തരംഗമാകാൻ പുതിയ ടാറ്റാ സിയറ

READ ENGLISH VERSION
tata

ബുക്കിംഗ് ഡിസംബർ 16മുതൽ

മുംബയ്: മൂന്നരപതിറ്റാണ്ടിന് മുമ്പ് ഇന്ത്യൻ നിരത്തുകളിലെത്തി വാഹന പ്രേമികളുടെ മനംകവർന്ന ടാറ്റാ സിയറയുടെ പുതിയ പതിപ്പ് ടാറ്റ മോട്ടോർസ് പാസഞ്ചർ വെഹിക്കിൾസ് വീണ്ടും വിപണിയിലെത്തി. മുംബയിലെ ബി.കെ.സി ജിയോകൺവെൻഷൻ സെന്ററിലെ ലോട്ടസ് ബാൾറൂമിൽ നടന്ന ചടങ്ങിൽ നൂറുകണക്കിന് വാഹനപ്രേമികളെ സാക്ഷിയാക്കി ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് എം.ഡിയും സി.ഇ.ഒയുമായ ശൈലേഷ് ചന്ദ്ര പുതിയ മോഡലുകൾ അവതരിപ്പിച്ചു.

ഉപഭോക്താക്കളുടെ ആവശ്യങ്ങളും മാറിവരുന്ന ആഗ്രഹങ്ങളും സംയോജിപ്പിച്ചാണ് സിയറയുടെ രണ്ടാംവരവ്. ഒരു മിഡ്‌സൈസ് എസ്‌.യു.വി എങ്ങനെയാകണമെന്ന കാഴ്ചപ്പാടോടെയുള്ള പുതിയ രൂപകൽപ്പനയിൽ ഉള്ളിലെ സ്ഥലം, സുഖസൗകര്യം, ആഡംബരം, സുരക്ഷ, ദൈനംദിന ഉപയോഗപ്രാപ്തി തുടങ്ങിയവ സമ്പന്നമാക്കി.

ഡിസംബർ 16 ന് ബുക്കിംഗ് ആരംഭിച്ച് ജനുവരി 15 മുതൽ വിതരണം ചെയ്യും. 1991ലായിരുന്നു ടാറ്റാ സീയറയുടെ ആദ്യ അരങ്ങേറ്റം.

നിറങ്ങൾ

ആൻ‌ഡമാൻ അഡ്വഞ്ചർ, പ്യൂവർഗ്രേ, മൂന്നാർ മിസ്റ്റ്, കൂർഗ് ക്ലൗഡ്സ്, ബംഗാൾ റഫ്, പ്രിൻസ്റ്റിൻ വൈറ്റ് എന്നി നിറക്കൂട്ടുകളിലാണ് വാഹനം ലഭ്യമാവുക.

വില(എക്സ് ഷോറൂം)

11.49 ലക്ഷം രൂപ മുതൽ

എൻജിൻ ഓപ്ഷനുകൾ

1.5 ഹൈപീരിയൻ ടി.ജി.ഡി.ഐ

പവർഫുൾ 4സിലിണ്ടർ എഞ്ചിൻ 160 പി.എസ് പവറും 255 എൻ.എം ടോർക്കും ഉത്‌പാദിപ്പിക്കുന്നു, ഹൈപ്പർക്വയറ്റ് റൈഡ്, വേരിയബിൾ ജിയോമെട്രി ടർബോചാർജർ പോലുള്ള അഡ്വാൻസ്ഡ് ഹൈപ്പർടെക് സാങ്കേതികവിദ്യകൾ എന്നിവ ചേർന്ന് അതിവേഗവും ശാന്തവുമായ ഡ്രൈവിംഗ് അനുഭവം നൽകും. ലോഎൻഡ് പുള്ളിങ്ങിനും ഹൈവേ ക്രൂസിങ്ങിനും അനുയോജ്യമായ സുഗമമായ പ്രകടനം ഉറപ്പാക്കുന്നു.

ആകർഷണങ്ങൾ

സ്മൂത്തും കാര്യക്ഷമവുമായ 4സിലിണ്ടർ 1.5 റെവോട്രോൺ എൻ.എ പെട്രോൾ എൻജിൻ 106പി.എസ്. പവർ 145 എൻ.എം.ടോർക്കും നൽകുന്നു. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ, 7 സ്പീഡ് ഡി.സി.എ ട്രാൻസ്മിഷനുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360