SignIn
Kerala Kaumudi Online
Friday, 23 October 2026 9.35 PM IST

ഇന്ത്യ 7.2 % വളർച്ച നേടുമെന്ന് എ.ഡി.ബി

gdp

നടപ്പുവർഷത്തെ ജി.ഡി.പി അനുമാനം ഉയർത്തി

കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങൾ മറികടന്ന് ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനം(ജി.ഡി.പി) 7.2 ശതമാനം വളർച്ച നേടുമെന്ന് ഏഷ്യൻ ഡെവലപ്പ്‌മെന്റ് ബാങ്ക്(എ.ഡി.ബി) വ്യക്തമാക്കി. വളർച്ച 6.5 ശതമാനമാകുമെന്നാണ് നേരത്തെ വിലയിരുത്തിയിരുന്നത്. ആഭ്യന്തര ഉപഭോഗത്തിലെ ഉണർവും ചരക്കു സേവന നികുതി(ജി.എസ്.ടി) കുറച്ചതും വളർച്ചയ്ക്ക് ഊർജം പകരുമെന്നും എ.ഡി.ബി കൂട്ടിച്ചേർത്തു. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തിൽ ജി.ഡി.പി വളർച്ച ഒന്നര വർഷത്തിനിടെയിലെ ഏറ്റവും ഉയർന്ന നിരക്കായ 8.2 ശതമാനമായിരുന്നു. ഏപ്രിൽ മുതൽ ജൂൺ വരെ വളർച്ച 7.8 ശതമാനമായിരുന്നു. അടുത്ത സാമ്പത്തിക വർഷത്തിലെ വളർച്ച അനുമാനം അതേസമയം 6.5 ശതമാനമായി നിലനിറുത്തി. നടപ്പുവർഷത്തെ ജി.ഡി.പി വളർച്ച 7.3 ശതമാനമാകുമെന്നാണ് റിസർവ് ബാങ്ക് കഴിഞ്ഞ ധന നയ അവലോകന യോഗത്തിൽ വ്യക്തമാക്കിയത്.

അമേരിക്കൻ വ്യാപാര കരാറിന് അരങ്ങോരുങ്ങുന്നു

ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാര കരാർ അടുത്ത വർഷം ആദ്യം യാഥാർത്ഥ്യമായേക്കും. കുറഞ്ഞ നാണയപ്പെരുപ്പവും ഉയർന്ന ജി.ഡി.പി വളർച്ചയുമുള്ള ഏക രാജ്യമെന്ന ഖ്യാതി ഇന്ത്യയുടെ മുന്നേറ്റത്തിന് കരുത്ത് പകരുമെന്ന് ആഗോള റേറ്റിംഗ് ഏജൻസിയായ നൊമുറയുടെ മാനേജിംഗ് ഡയറക്‌ടർ സൊനാൽ വർമ്മ പറഞ്ഞു. റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി ഒഴിവാകുന്നതോടെ അമേരിക്ക ഏർപ്പെടുത്തിയ 25 ശതമാനം പിഴ തീരുവ അമേരിക്ക പിൻവലിച്ചേക്കും. നടപ്പുവർഷം ഇന്ത്യയുടെ ജി.ഡി.പി വളർച്ച 7.7 ശതമാനമാകുമെന്നാണ് നൊമുറയുടെ അനുമാനം.

ഇ​ന്ത്യ​ ​ടെ​ക്ക് ​ഹ​ബാ​കു​ന്നു

നി​ർ​മ്മി​ത​ ​ബു​ദ്ധി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ന​വീ​ന​ ​ടെ​ക്നോ​ള​ജി​ ​രം​ഗ​ത്തെ​ ​ആ​ഗോ​ള​ ​കേ​ന്ദ്ര​മാ​യി​ ​ഇ​ന്ത്യ​ ​കു​തി​ച്ചു​യ​രു​ന്നു.​ ​ക്ളൗ​ഡ് ​ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ,​ ​നി​ർ​മ്മി​ത​ ​ബു​ദ്ധി​(​എ.​ഐ​),​ ​ഡീ​പ് ​ടെ​ക്ക് ​എ​ന്നീ​ ​മേ​ഖ​ല​ക​ളി​ലാ​യി​ ​മൈ​ക്രോ​സോ​ഫ്‌​റ്റ്,​ ​ഗൂ​ഗി​ൾ,​ ​ആ​മ​സോ​ൺ​ ​എ​ന്നീ​ ​മൂ​ന്ന് ​ആ​ഗോ​ള​ ​ക​മ്പ​നി​ക​ൾ​ ​ചേ​ർ​ന്ന് 6,700​ ​കോ​ടി​ ​ഡോ​ള​റി​ന്റെ​(​ആ​റ് ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​)​ ​നി​ക്ഷേ​പ​മാ​ണ് ​ന​ട​ത്തു​ന്ന​ത്.​ ​ആ​മ​സോ​ൺ​ 3.15​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​യും
മൈ​ക്രോ​സോ​ഫ്‌​റ്റ് 1.5​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​യും​ ​ഗൂ​ഗി​ൾ1.35​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​യു​മാ​ണ് ​നി​ക്ഷേ​പി​ക്കു​ന്ന​ത്.

പ്ര​ധാ​ന​ ​നി​ക്ഷേ​പ​ങ്ങൾ

ആ​മ​സോ​ൺ​:​ 3.15​ ​ല​ക്ഷം​ ​കോ​ടി​ ​രൂപ
മൈ​ക്രോ​സോ​ഫ്‌​റ്റ്:​ 1.5​ ​ല​ക്ഷം​ ​കോ​ടി​ ​രൂപ
ഗൂ​ഗി​ൾ​:​ 1.35​ ​ല​ക്ഷം​ ​കോ​ടി​ ​രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360