SignIn
Kerala Kaumudi Online
Friday, 23 October 2026 4.00 PM IST

കെ. മുരളീധരന്  'മലയാളി ഒഫ് ദി ഇയർ' പുരസ്കാരം 

murali

തിരുവനന്തപുരം: ന്യൂസ് 18 കേരളത്തിന്റെ മലയാളി ഒഫ് ദി ഇയർ (മാതൃകാ മലയാളി) പുരസ്‌കാരം പ്രശസ്ത സംരംഭകനും സാമൂഹിക പ്രവർത്തകനും മുരള്യ ഗ്രൂപ്പ് സ്ഥാപകനുമായ കെ. മുരളീധരന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു.

കഠിനാധ്വാനവും നിശ്ചയദാർഢ്യവുമായി ഗൾഫിൽ കെട്ടിപ്പടുത്ത സതേൺ ഫ്രാഞ്ചൈസ് കമ്പനിയുടെ(എസ്.എഫ്.സി) അമരക്കാരനാണ് കെ. മുരളീധരൻ. എസ്.എഫ്.സി ഗ്രൂപ്പിന്റെ പ്രമുഖ ഫുഡ് ബ്രാൻഡുകളായ ഇന്ത്യ പാലസ്, എസ്.എഫ്.സി പ്ലസ്, പിസ്സ പാൻ, സ്ഥാൻ തുടങ്ങിയവ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.

വിദ്യാർത്ഥികൾക്കും യുവാക്കൾക്കും പഠനത്തിനും ജോലി കണ്ടെത്താനും സഹായിക്കുന്ന നിരവധി പദ്ധതികളാണ് അദ്ദേഹം നടപ്പാക്കുന്നത്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സാമൂഹിക സേവന പാരമ്പര്യമാണ് കെ. മുരളീധരനെ വ്യത്യസ്തനാക്കുന്നത്. മുരള്യ ഫൗണ്ടേഷൻ, കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ, വിദ്യ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയിലൂടെ വിദ്യാഭ്യാസം, ആരോഗ്യപരിചരണം, സാമൂഹ്യക്ഷേമം എന്നീ മേഖലകളിൽ നിർണായക സംഭാവനകൾ നൽകുന്നു. അനാഥർ, വയോധികർ, ഭിന്നശേഷിക്കാർ, തെരുവുകുട്ടികൾ തുടങ്ങി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരെ അഭയവും ചികിത്സയും വിദ്യാഭ്യാസവും ഉറപ്പാക്കുന്ന പദ്ധതികൾക്ക് അദ്ദേഹം നേതൃത്വം നൽകുന്നു.

ഇന്ത്യയിലും യു.എ.ഇയിലുമായി വ്യാപിച്ച് കിടക്കുന്ന സാമൂഹിക ഉത്തരവാദിത്തത്തിന്റെ ശക്തമായ മാതൃകയെ പരിഗണിച്ചാണ് കെ. മുരളീധരനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360